Sunday, December 14, 2025

ശീതകാല വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ച് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി; ലക്ഷ്യം കര്‍ഷകരുടെ ഉല്‍പ്പാദനവും വരുമാനവും വര്‍ദ്ധിപ്പിക്കുക

ഗോതമ്പ്, ബാര്‍ളി, കടുക് എന്നീ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ച് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്ലാണ് കമ്മിറ്റി ചേർന്നത്. ഗോതമ്പിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2,125 രൂപയായും കടുക് ക്വിന്റലിന് 5,450 രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. കര്‍ഷകരുടെ ഉല്‍പ്പാദനവും വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗോതമ്പിന്റെ കുറഞ്ഞ താങ്ങുവില 110 രൂപ വര്‍ദ്ധിപ്പിച്ച് ക്വിന്റലിന് 2,125 രൂപയായും കടുക് ക്വിന്റലിന് 400 രൂപ വര്‍ദ്ധിപ്പിച്ച് 5,450 രൂപയായും വര്‍ദ്ധിപ്പിച്ചു .

കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ധാന്യം വാങ്ങുന്ന നിരക്കാണ് എംഎസ്പി അഥവാ മിനിമം താങ്ങുവില. നിലവില്‍, ഖാരിഫ്, റാബി സീസണുകളില്‍ കൃഷി ചെയ്യുന്ന 23 വിളകള്‍ക്കാണ് സര്‍ക്കാര്‍ എംഎസ്പി നിശ്ചയിച്ചിരിക്കുന്നത്.

വേനല്‍ക്കാല വിളകളുടെ വിളവെടുപ്പിന് തൊട്ടുപിന്നാലെ ഒക്ടോബറില്‍ ശീതകാല വിളകളുടെ വിതയ്ക്കല്‍ ആരംഭിക്കുന്നു. ഗോതമ്പും കടുകും പ്രധാന ശീതകാല വിളകളാണ്.

Related Articles

Latest Articles