Monday, May 20, 2024
spot_img

ഇനി ഒരു ഡേയും ഡ്രൈഡേ അല്ല; മദ്യപാനികളുടെ മനം കുളിര്‍പ്പിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം?

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണ. മാര്‍ച്ച് ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. തീരുമാനം തള്ളാതെ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.

ഒന്നാം തീയതി മദ്യവില്‍പ്പന തടയുന്നത് പ്രഹസനമായി മാറിയെന്ന സര്‍ക്കാര്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം. എല്ലാമാസവും ഒന്നാം തീയതി ബിവറേജസ്/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളും, ബാറുകളും തുറക്കുന്ന തരത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.

വാര്‍ത്തകള്‍ പൂര്‍ണമായി തള്ളാതെയായിരുന്നു എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രതികരണം. മാര്‍ച്ച് ആദ്യവാരത്തോടെ പ്രഖ്യാപിക്കുന്ന മദ്യനയത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. മാസവസാനമായ 30, 31 തീയതികളിലാണ് ഏറ്റവും കൂടുതല്‍ മദ്യം ചിലവാകുന്നതെന്ന വിദഗ്ദ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ സംബന്ധിച്ച പുനര്‍വിചിന്തനം. വിനോദ സഞ്ചാര ഐടി മേഖലയിലടക്കം തീരുമാനം പുത്തനുണര്‍വ് നല്‍കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. സര്‍ക്കാര്‍ നേരത്തെ സൂചന നല്‍കിയ പബ്ബുകള്‍, മൈക്രോബ്രൂവറികള്‍ എന്നിവയ്ക്കും മദ്യനയത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കിയേക്കും.

Related Articles

Latest Articles