Kerala

ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ബാധ്യത; മന്ത്രിമാരുടെ വിശദീകരണം അനുസരിച്ച് മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ, മുഖ്യമന്ത്രിയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കുകയെന്നത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുവരെ മുഖ്യമന്ത്രി അത്തരം വിശദീകരണം നൽകിയിട്ടില്ല. മന്ത്രിമാരെ അയക്കുകയല്ല വേണ്ടതെന്നും ഗവർണർ വിമർശിച്ചു. കൂടിക്കാഴ്ചക്ക് മന്ത്രിമാർ നേരത്തെ സമയം ചോദിച്ചില്ല. മന്ത്രിമാരുടെ വിശദീകരണം അനുസരിച്ച് മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ. ബില്ലുകൾ സംബന്ധിച്ച് തന്റെ സംശയങ്ങളിൽ വിശദീകരണം നൽകാനാണ് മന്ത്രിമാരെത്തുന്നത്. തൃപ്തികരമായ വിശദീകരണം ലഭിച്ചാൽ തന്റെ നിലപാട് അറിയിക്കും

നിയമസഭ ബിൽ പാസാക്കിയിട്ട് രണ്ട് മാസം കഴിഞ്ഞു. ഇതുവരെയും ബില്ലുകളിൽ വിശദീകരണം നൽകിട്ടില്ല. മന്ത്രിമാർ രാജ്ഭവനിലേക്ക് ഇപ്പോൾ എത്തുന്നത് നല്ല കാര്യമാണ്. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താനാണ്. അത് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ താൻ സദാ ജാഗരൂകനാണെന്നും ഗവർണർ പറഞ്ഞു.

Anusha PV

Recent Posts

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

17 mins ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

1 hour ago

അന്നത്തെ 24 കാരി ഇന്ന് ദില്ലി സർക്കാരിലെ ഒരു സ്ഥാപനത്തിന്റെ മേധാവി ?

ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP

1 hour ago

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

2 hours ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

2 hours ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

3 hours ago