കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ തരത്തിലുള്ള ചിന്തകളെക്കുറിച്ചും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടിയാല്‍ മാത്രമേ അവരുടെ ചിന്താശേഷി വികസിക്കുകയും, നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരത്തിലുള്ള നവീന ചിന്തകളുള്ളവര്‍ക്കെ ലോകത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുകയുള്ളുവെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല. വിദ്യാർത്ഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ നിർദ്ദേശിച്ചു. വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തവരാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നും, കാര്യങ്ങള്‍ മനസിലാക്കിയ ശേഷം വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

