Thursday, January 1, 2026

എല്ലാ ജീവജാലങ്ങളിലും ദൈവം ഉണ്ടെന്ന് മനസിലാക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ മനുഷ്യന്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം; എല്ലാ ജീവജാലങ്ങളിലും ദൈവം ഉണ്ടെന്ന് മനസിലാക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ മനുഷ്യനെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ശാസ്ത്രം, മതം, തത്വചിന്ത എന്നീ വിഷയങ്ങളില്‍ പൂനെയിലെ എം.ഐ.ടി യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അഞ്ചാം ലോക പാര്‍ലമെന്റില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കേരളാ ഗവര്‍ണര്‍. ഭാരതത്തിന് പുരാതനമായ സംസ്‌കാരമുണ്ടെന്നും എന്നാല്‍ അടുത്ത കാലത്ത് ഇന്ത്യയുടെ ചരിത്രം പാശ്ചാത്യ സമൂഹം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തും കേരളത്തിലുമുള്ള സന്യാസിവര്യന്‍മാര്‍ ആത്മജ്ഞാനവും തത്വചിന്തയും കൊണ്ട് ലോകത്തെ കീഴടക്കിയിരുന്നവരായിരുന്നു. കൂടാതെ അവര്‍ ശാരീര്യത്തിന് പുറത്തുള്ള ഭൗതികകാര്യങ്ങള്‍ പഠിക്കുന്നതിന് പുറമെ മനസ്സിന്‍റെ ആന്തരിക ജ്ഞാനം അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും അതാണ് ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് ഉദാഹരണമായി ശ്രീ ശങ്കരാചാര്യരുടെ ഒരു കഥ പറഞ്ഞ അദ്ദേഹം മനീഷ് പഞ്ചത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും പത്മഭൂഷണ്‍ ജേതാവുമായ ഡോ. കരണ്‍ സിങ്ങിന് കേരള ഗവര്‍ണര്‍ തത്ത്വചിന്തകന്‍ ശ്രീ ധന്യേശ്വര ലോക സമാധാന പുരസ്‌കാരം നല്‍കി ആദരിച്ചു.

Related Articles

Latest Articles