Tuesday, September 22, 2026

സമ്മാനപൊതിയിൽ , കശ്മീരി ബ്രെഡ് ’കുങ്കുമം ചേർത്ത കാവാ തേയില,’ : മുഖ്യമന്ത്രിക്കുള്ള സ്നേഹോപഹാരവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കു സമ്മാനപ്പൊതി കൊടുത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കശ്മീരിൽനിന്നുള്ള വിശേഷവസ്തുക്കളായിരുന്നു സമ്മാനപൊതിയിലുണ്ടായിരുന്നത്. കശ്മീരി ബ്രെഡ്, കുങ്കുമം ചേർത്ത കാവാ തേയില എന്നിവയാണു മുഖ്യ മന്ത്രിക്ക് കൊടുത്തയച്ചത്. മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം രാത്രിയോടെ രാജ്ഭവനിലെ ജീവനക്കാരുടെ കൈവശമാണ് സമ്മാനം എത്തിച്ചത്.

ഇത് ആദ്യമായല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിഫ്ഹൗസിലേക്ക് സമ്മാനങ്ങൾ കൊടുത്തയയ്ക്കുന്നത്. കോവിഡ് സമയത്ത് സ്വന്തം നാട്ടിൽനിന്നെത്തിച്ച മാമ്പഴം ഗവർണർ സമ്മാനിച്ചിരുന്നു. മുഖ്യമന്ത്രിക്കു മാത്രമല്ല, പല മന്ത്രിമാർക്കും മറ്റു പ്രധാന പദവികളിലുള്ളവർക്കും ഗവർണറുടെ സ്നേഹസമ്മാനം കൊടുത്തയച്ചിരുന്നു.

Related Articles

Latest Articles