Saturday, May 4, 2024
spot_img

ഭരണകാര്യങ്ങൾ തന്നോട് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് പ്രയാസം;ബില്ലുകൾ പലതും പരമാധികാരം കടന്ന് പാസാക്കിയത്, മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ

തിരുവനന്തപുരം : ബില്ലുകളിൽ ഒപ്പിടാത്തത് ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി അയച്ച കത്തിന് മറുപടി കത്തുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണകാര്യങ്ങൾ തന്നോട് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് പ്രയാസമെന്ന് ഗവർണർ ചോദിച്ചു.ബില്ലുകളിൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്നുംനിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന്റെ കാരണവും ഗവർണർ വിശദീകരിക്കുന്നുണ്ട്. മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണം. ഒപ്പിടാത്തതിന് കാരണമെല്ലാം നേരത്തെ പറഞ്ഞതാണ്.

നിയമസഭ പാസാക്കിയ ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ല. ബില്ലുകൾ പലതും പരമാധികാരം കടന്ന് പാസാക്കിയതാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ലോകായുക്ത, സർവകലാശാലാ ബില്ലുകൾ ഒപ്പിട്ടിട്ടില്ലെന്ന് ഓർമിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവന് കത്തയച്ചത്. നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവർണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുള്ളത്. ലോകായുക്ത ബില്ലിലും സർവകലാശാല ബില്ലിലുമാണ് ഗവർണർക്ക് എതിർപ്പുള്ളത്. ബാക്കി ബില്ലുകളിലും ഗവർണർ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.

Related Articles

Latest Articles