Monday, May 20, 2024
spot_img

പട്ടികയിൽ പേരില്ലാത്തത് ഔദ്യോഗിക പരിപാടി അല്ലാത്തത് കൊണ്ട്;ട്രോളുകൾക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി:പ്രധാനമന്ത്രിയെ കൊച്ചിയിൽ സ്വീകരിക്കുന്നവരുടെ പട്ടികയിൽ ഗവർണറുടെ പേരില്ലാത്തതിൽ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിടേണ്ടി വന്നത്.എന്നാൽ അതിനെല്ലാം തന്നെ ശക്തമായ മറുപടിയാണ് ഗവർണർ മാദ്ധ്യമങ്ങൾക്ക് ഉൾപ്പടെ നൽകിയത്.പ്രധാനമന്ത്രിയുടെ സ്വീകരണ സംഘത്തിൽ ഇല്ലാത്തത് ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടാണെന്ന് ഗവർണർ ഇതിനോടകം തന്നെ വ്യക്തമാക്കി.കൊച്ചിയിലേത് രാഷ്ട്രീയ പരിപാടിയാണെന്നും ഔദ്യോഗിക പരിപാടികൾ അല്ലെന്നും ഔദ്യോഗിക പരിപാടികൾ നടക്കുന്നത് തിരുവനന്തപുരത്താണെന്നും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ താൻ അവിടെ ഉണ്ടാകും എന്നും ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചിയിൽ എത്തിയതിന് ശേഷം ആണ് സ്വീകരണപട്ടിക പുറത്തുവന്നത്. തിരുവനന്തപുരത്തേക്ക് മടങ്ങുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. സംസ്ഥാന സർക്കാർ കൊടുത്ത പട്ടികയിൽ ഗവർണറുടെ പേര് ഉണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിൽ ഗവർണറെ ഉൾപ്പെടുത്തിയിരുന്നില്ല.നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്ന പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും, സെൻട്രൽ സ്റ്റേഡിയത്തിലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികൾ.ഇതിനോടകം തന്നെ രണ്ടു സ്ഥലങ്ങളിലെയും സുരക്ഷ കേന്ദ്ര ഏജൻസികൾ പരിശോധിച്ചു. നഗരത്തിൽ പൊലീസ് നിരീക്ഷണം കുറേ ദിവസങ്ങളായി തുടരുകയാണ്.

Related Articles

Latest Articles