Wednesday, January 7, 2026

മമതയുടെ ജൽപനങ്ങൾക്ക് പുല്ലുവില !മുർഷിദാബാദിലെ സംഘർഷ ബാധിതരുടെ കണ്ണീരൊപ്പാൻ നേരിട്ടിറങ്ങി ചെന്ന് ഗവർണർ ഡോ. സി വി ആനന്ദബോസ് ; കേന്ദ്രത്തിന് ഉചിതമായ ശുപാർശ നൽകുമെന്ന് പ്രഖ്യാപനം

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തെച്ചൊല്ലിയുള്ള സംഘർഷം നടക്കുന്ന മുർഷിദാബാദിലേക്കുള്ള സന്ദർശനം മാറ്റിവയ്ക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം നിരാകരിച്ചു കൊണ്ട് ഗവർണർ ഡോ. സി വി ആനന്ദബോസ് അക്രമബാധിത പ്രദേശങ്ങളിലെത്തി ദുരിത ബാധിതരുമായി ആശയവിനിമയം നടത്തി.നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും സാമൂഹികവിരുദ്ധരെ അടിച്ചമർത്തുമെന്നും ഗവർണർ തന്നെ നേരിട്ടെത്തി വാക്ക് കൊടുത്തപ്പോൾ സാധാരണക്കാർക്ക് അത് നൽകിയ ആശ്വാസവും ആത്മവിശ്വാസവും ചില്ലറയല്ല.

ദില്ലിയിൽ നടന്ന ഉന്നതതല കൂടിയാലോചനകൾക്കുശേഷം കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഗവർണർ സി.വി ആനന്ദബോസ് അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാനുള്ള തീരുമാനം വിമാനത്താവളത്തിൽ വെച്ചു പ്രഖ്യാപിച്ചപ്പോൾ അതുവരെ ഇഴഞ്ഞുനീങ്ങിയ സർക്കാർ സംവിധാനങ്ങൾ ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കി.

കലാപം പൊട്ടിപ്പുറപ്പെട്ടതു മുതൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളും കേന്ദ്ര-സംസ്ഥാന സേനകളും റെഡ്ക്രോസ്, സെന്റ് ജോൺസ് ആംബുലൻസ് അടക്കമുള്ള സന്നദ്ധ സേവന പ്രസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പരിഹാര പ്രവർത്തനങ്ങൾ ഗവർണർ ഏകോപിച്ചിരുന്നു

മാൽഡയിൽ അഭയംപ്രാപിക്കാൻ നിർബന്ധിതരായ ഇരകളിൽ ചിലർ ഗവർണറെ നേരിട്ടുകണ്ട് തങ്ങളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്താൻ കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയപ്പോൾ തന്നെ അദ്ദേഹം സംഘർഷ മേഖല സന്ദർശിച്ച് സ്ഥിഗതികൾ നേരിട്ട് വിലയിരുത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു,

സർവ്വതും നഷ്ട്ടപ്പെട്ട് മാൽഡയിൽ അഭയാർഥികളായി കഴിയുന്ന സ്ത്രീകളെയും കുട്ടികളെയും കണ്ട ഗവർണറുടെ കണ്ണ് നിറഞ്ഞു. . സ്വന്തം നാട്ടിൽ അഭയാര്ഥികളെപ്പോലെ നിസ്സഹായരായി ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിക്കേണ്ടിവരുന്ന അവസ്ഥ ബംഗാൾ ജനതയ്ക്കു മാത്രമല്ല, രാജ്യത്തിനാകെത്തന്നെ അപമാനമാണ്. അത് കണ്ടുനിൽക്കാൻ ഒരു സർക്കാരിനുമാവില്ല. വക്കഫ് പ്രതിഷേധത്തിൻറെ മറവിൽ അരങ്ങേറിയ അക്രമങ്ങളിലും കൊള്ളയിലും ഇരയായവർക്ക് സാധാണനിലയിലേക്ക് തിരിച്ചുവരാൻ വേണ്ടതെല്ലാം ഉറപ്പാക്കും – ഗവർണർ ഉറപ്പു നൽകി.

“സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയാൽ മാത്രം പോര , ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും തുടർനടപടി ഉണ്ടാവണം. രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ഗവർണർ ശനിയാഴ്ച അക്രമ ബാധിത ജില്ലയായ മുർഷിദാബാദിൽ എല്ലാവിഭാഗം ജനങ്ങളും ഉദ്യോഗസ്ഥരും സാമൂഹിക സേവകരുമായും കൂടിയാലോചന നടത്തും.

എല്ലാവിഭാഗം അധികാരികളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സന്ദർശനം പൂർത്തിയാക്കിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യം പരിഗണിക്കും. ഇത് പ്രഭാതത്തിന് മുമ്പുള്ള ഇരുണ്ട മണിക്കൂറാണ്. “സമാധാനം പുനഃസ്ഥാപിച്ചുവെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാൽ അതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനായിരിക്കും.”- ഡോ. സി വി ആനന്ദബോസ് പറഞ്ഞു.

Related Articles

Latest Articles