Tuesday, January 6, 2026

മുഖ്യമന്ത്രിക്ക് പരിക്കേറ്റ വാർത്തയറിഞ്ഞ് ആശുപത്രിയിൽ ഓടിയെത്തി ബംഗാൾ ഗവർണർ സി. വി ആനന്ദബോസ്; ഡോക്ടർമാരുമായി ചർച്ച നടത്തി!

കൊൽക്കത്ത: പശ്ചിമ ​​ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്തയറിഞ്ഞ് ആശുപത്രിയിൽ ഓടിയെത്തി ബംഗാൾ ഗവർണർ സി. വി ആനന്ദബോസ്. കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലെത്തി മമതയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ചർച്ച നടത്തി. മികച്ച ചികിത്സ ലഭ്യമാക്കാൻ രാജ്യത്തെവിടെയും എല്ലാ ഏർപ്പാടും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ആരോഗ്യസ്ഥിതി ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് ഡോക്ടർമാർ ഗവർണറെ ധരിപ്പിച്ചു. മമത അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു. മുൻപ് കാൽമുട്ടിന് പരിക്കേറ്റപ്പോൾ വിദഗ്‌ധ ചികിത്സയ്ക്കായി രാജ്യത്തെ മികച്ച പത്തു വിദഗ്‌ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ഗവർണർ ഒരു പാനൽ രൂപീകരിച്ചിരുന്നു.

അതേസമയം, നെറ്റിയിൽ സാരമായി പരിക്കേറ്റ മമതാ ബാനർജി ആശുപത്രി വിട്ടു. നെറ്റിയില്‍ നാല് തുന്നലിട്ട ശേഷമാണ് മമത ആശുപത്രി വിട്ടത്. ഗുരുതര പരിക്കേറ്റതിനാൽ വിശ്രമിക്കാനാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. ആശുപത്രിയിൽ നിന്നും വസതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നാളെ വീണ്ടും ആശുപത്രിയിലെത്തി പരിശോധന നടത്തുമെന്നും തൃണമൂൽ നേതാക്കൾ അറിയിച്ചു.

Related Articles

Latest Articles