തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണണമെന്ന് ഗവർണര്‍ ജസ്റ്റീസ് പി സദാശിവം. വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പസുകളിൽ സമാധാനം പുനഃസ്ഥാപിക്കണം. നിലവാരമുള്ള വിദ്യാഭ്യാസത്തിന് കാന്പസുകളില്‍ സമാധാനം വേണമെന്നും ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തുനിര്‍ത്തണം. വിദ്യാർഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണം. വിദ്യാർഥി സമൂഹത്തിന്റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പറഞ്ഞു.

