കൊച്ചി: കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി ലഭിച്ച തുക സ്വകാര്യ ബാങ്കുകളില്‍ ഡെപ്പോസിറ്റാക്കി സംസ്ഥാന സര്‍ക്കാര്‍. 2,324 കോടി രൂപയാണ് ഫെഡറല്‍ ബാങ്ക്, യെസ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ലാ ട്രഷറി എന്നിവിടങ്ങളിലായി ഡെപ്പോസിറ്റ് ചെയ്തിട്ടുള്ളത്. 4,332 കോടി രൂപ ആകെ ലഭിച്ചതില്‍ നിന്നും 2,008 കോടി രൂപ മാത്രമാണ് ചിലവാക്കിയത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് വെളിപ്പെടുത്തല്‍.
സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ പല സ്ഥലങ്ങളിലും പുനര്‍നിര്‍മ്മാണം നടന്നിട്ടില്ലെന്നിരിക്കെയാണ് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ കോടികള്‍ സ്വകാര്യ ബാങ്കുകളിലും ട്രഷറിയിലുമായി സര്‍ക്കാര്‍ നിക്ഷേപിച്ചത്. നൂറ് കണക്കിനാളുകള്‍ നഷ്ടപരിഹാരം തേടി കളക്ട്രേറ്റുകളില്‍ ഇപ്പോഴും കയറിയിറങ്ങുകയാണ്. ഹൈക്കോടതിയിലടക്കം പ്രളയ സഹായം കിട്ടാത്തവരുടെ കേസുകള്‍ നടന്നു വരുന്നുണ്ട്. ഇവ പരിഹരിക്കാന്‍ ശ്രമിക്കാതെയാണ് ബാങ്ക് നിക്ഷേപം തകൃതിയായി നടക്കുന്നത്.
അതേസമയം ഇതുവരെ ചിലവഴിച്ച 2,008 കോടി എന്തിനൊക്കെ വിനിയോഗിച്ചുവെന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ കേന്ദ്രം നല്‍കിയ വിഹിതമായ 1,400 കോടി കേരളം ഇനിയും ചിലവാക്കിയില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ആരോപിച്ചിരുന്നു. നിലവില്‍ 52 കോടി രൂപ കൂടി കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…