Kerala

മത്സ്യത്തൊഴിലാളികൾക്ക് 50 കോടി രൂപ ധനസഹായം അനുവദിച്ച് സർക്കാർ ; തീരുമാനമറിയിച്ച് മന്ത്രി സജി ചെറിയാന്‍

മത്സ്യത്തൊഴിലാളികൾക്ക് ധനസഹായവുമായി സർക്കാർ. കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെട്ട ഒന്നരലക്ഷം മൽസ്യത്തോഴിലാളി കുടുംബങ്ങൾക്ക് 50 കോടി രൂപ സർക്കാർ അനുവദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027 കോടി രൂപ നഷ്ടപരിഹാരമായി മത്സ്യത്തൊഴിലാളികൾക്ക് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളിലായി 15 തൊഴില്‍ദിനങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടമായത്. ഒരു തൊഴില്‍ ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് സർക്കാർ നൽകുക.

aswathy sreenivasan

Recent Posts

അമിത് ഷായുടെ വ്യാജ വീഡ‍ിയോ ഒറ്റപ്പെട്ട സംഭവമല്ല! തനിക്കെതിരെ കേരളത്തിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്; നുണ പ്രചരണം നടത്തി വോട്ട് നേടുക മാത്രമാണ് കോൺ​ഗ്രസിന്റെ ഏക മാ​ർ​ഗമെന്ന് രാജീവ് ചന്ദ്രശേഖർ

ദില്ലി: അമിത് ഷായുടെ വ്യാജ വീഡ‍ിയോ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ തനിക്കെതിരെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്.…

5 mins ago

ആര് പറയുന്നത് ശരി? നിര്‍ണായക തെളിവ് ശേഖരിക്കാനൊരുങ്ങി പോലീസ്; കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി…

9 mins ago

പിണറായി വിജയൻ കുടുങ്ങുമോ ? എസ് എൻ സി ലാവ്‌ലിൻ കേസിൽ അന്തിമ വിചാരണ ഇന്ന് തുടങ്ങും

ദില്ലി : മാസപ്പടി വിവാദം കെട്ടടങ്ങും മുൻപേ പിണറായി വിജയന് അടുത്ത കുരുക്ക്. എസ് എൻ സി ലാവ്‌ലിൻ കേസിൽ…

33 mins ago

ആകാശത്തെ അദ്ഭുതക്കാഴ്ച ഉടൻ സംഭവിക്കും

ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന ആകാശത്തെ അദ്ഭുതക്കാഴ്ച നോവ സ്ഫോടനം ഉടൻ സംഭവിക്കും!

51 mins ago

നിയമ നടപടി തുടങ്ങി ഇ പി ! ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറിനും കെ സുധാകരനും വക്കീൽ നോട്ടീസ് ! ആരോപണങ്ങൾ പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാവശ്യം

തിരുവനന്തപുരം : ഇ പി ജയരാജനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ,…

11 hours ago