തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ മെട്രോമാൻ ഇ ശ്രീധരൻ ഇടപെടുന്നു. പദ്ധതികൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ സർക്കാർ അദ്ദേഹവുമായി ചർച്ചകൾ നടത്തും.വ്യാഴാഴ്ചയാണ് ചർച്ച. മുഖ്യമന്ത്രിയുമായും പൊതുമരാമത്തു മന്ത്രി ജി സുധാകരനുമായും ശ്രീധരൻ ചർച്ച നടത്തും.
വയനാട് ചുരം ബദൽ റോഡുമായി ബന്ധപ്പെട്ടും സർക്കാർ മെട്രോ മാന്റെ സഹായം തേടും. വയനാട് ചുരം ബദൽ പാതയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കാൻ കൊങ്കണ്‍ റെയിൽവേയെ ചുമതലപ്പെടുത്താൻ ഡിഎംആർസി നേരത്തേ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ സർവേ ഇതുവരെ തുടങ്ങിയിട്ടില്ല. നിലവിലെ ചുരം റോഡിനടുത്തു കൂടി തുരങ്കങ്ങളുണ്ടാക്കിയുള്ള ബദൽ പാതയ്ക്കാണ് ശ്രമം. ഇക്കാര്യങ്ങളിൽ സര്‍ക്കാര്‍ ശ്രീധരന്റെ അഭിപ്രായം ആരായും.

