Monday, June 17, 2024
spot_img

എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: പ്രതിക്കുവേണ്ടി ഹാജരാകില്ലെന്ന നിലപാടിലുറച്ച് അഭിഭാഷകർ

ഭോപ്പാല്‍: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വ്യക്തിക്കുവേണ്ടി ഹാജരാകേണ്ടെന്ന് അഭിഭാഷക യൂണിയൻ. ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ച കേസിലെ പ്രതി വിഷ്ണു പ്രസാദിനുവേണ്ടി ഒരു അഭിഭാഷകനും ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയന്റെ തീരുമാനം.

പ്രതിയെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയ ശേഷം ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ബുധനാഴ്ച പോലീസ് കുറ്റപത്രം സമര്‍പ്പിക്കും.

തിങ്കളാഴ്ചയാണ് പ്രതി അറസ്റ്റിലായത്. എട്ടുവയസുകാരിയെ മൃഗീയമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഭോപ്പാലിലെ കമല നഗറിലെ ഓവ് ചാലില്‍ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

Related Articles

Latest Articles