കനകക്കുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന സാംസ്‌കാരിക പരിപാടിയിൽ വനവാസി വിഭാഗത്തിൽപ്പെട്ടവരെ വേഷം കെട്ടിച്ച് മുഖത്തിലടക്കം പെയിന്റ് വാരിത്തേച്ച് പ്രദർശന വസ്തുവാക്കി നിർത്തിയിരിക്കുന്നു
തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് കൊട്ടിയാഘോഷിച്ച് കേരള സർക്കാർ നടത്തുന്ന കേരളീയം പരിപാടിയിൽ സംസ്ഥാനത്തെ വനവാസി വിഭാഗങ്ങൾക്ക് കടുത്ത അവഹേളനം. തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന സാംസ്‌കാരിക പരിപാടിയിൽ വനവാസി വിഭാഗത്തിൽപ്പെട്ടവരെ വേഷം കെട്ടിച്ച് മുഖത്തിലടക്കം പെയിന്റ് വാരിത്തേച്ച് പ്രദർശന വസ്തുവാക്കി നിർത്തിയിരിക്കുകയാണ് സർക്കാർ. ഫോക്ക്ലോർ അക്കാദമിയിലെ അധികൃതരാണ് മനുഷ്യത്വ രഹിതമായ പ്രദർശനത്തിന് പിന്നിൽ.
അഞ്ചു ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനവാസി വിഭാഗങ്ങളെയാണ് കാഴ്ച ബംഗ്ലാവിൽ മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന പോലെ കാഴ്ച വസ്തുവായി പ്രദർശിപ്പിച്ചിരിക്കുന്നത്. മൊബൈൽ ക്യാമറകൾ ഉപയോഗിച്ച് ജനക്കൂട്ടം തങ്ങളെ ആർത്തിയോടെ പകർത്തുമ്പോൾ പകച്ചു നിൽക്കുകയാണ് അവർ. വലിയ വിമർശനങ്ങളാണ് ഇതിനോടകം ഇതിനെതിരെ ഉയർന്നിരിക്കുന്നത്. വനവാസി യുവാക്കളെ ദിവസക്കൂലിക്കാണ് സർക്കാർ പ്രദർശനത്തിനായി നിർത്തിയിരിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…