Saturday, May 4, 2024
spot_img

സംരക്ഷിക്കപ്പെടേണ്ടവരെ കാഴ്ചവസ്തുക്കളാക്കുന്നു !ഇത് കേരളീയമല്ല.. നല്ല ഒന്നാന്തരം ആഭാസം ! വനവാസി ജനതയെ വേഷം കെട്ടിച്ച് മുഖത്ത് പെയിന്റടിച്ച് സർക്കാരിന്റെ മനുഷ്യ പ്രദർശനം

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് കൊട്ടിയാഘോഷിച്ച് കേരള സർക്കാർ നടത്തുന്ന കേരളീയം പരിപാടിയിൽ സംസ്ഥാനത്തെ വനവാസി വിഭാ​ഗങ്ങൾക്ക് കടുത്ത അവഹേളനം. തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന സാംസ്‌കാരിക പരിപാടിയിൽ വനവാസി വിഭാ​ഗത്തിൽപ്പെട്ടവരെ വേഷം കെട്ടിച്ച് മുഖത്തിലടക്കം പെയിന്റ് വാരിത്തേച്ച് പ്രദർശന വസ്തുവാക്കി നിർത്തിയിരിക്കുകയാണ് സർക്കാർ. ഫോക്ക്ലോർ അക്കാദമിയിലെ അധികൃതരാണ് മനുഷ്യത്വ രഹിതമായ പ്രദർശനത്തിന് പിന്നിൽ.

അഞ്ചു ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനവാസി വിഭാഗങ്ങളെയാണ് കാഴ്ച ബംഗ്ലാവിൽ മൃ​ഗങ്ങളെ പ്രദർശിപ്പിക്കുന്ന പോലെ കാഴ്ച വസ്തുവായി പ്രദർശിപ്പിച്ചിരിക്കുന്നത്. മൊബൈൽ ക്യാമറകൾ ഉപയോഗിച്ച് ജനക്കൂട്ടം തങ്ങളെ ആർത്തിയോടെ പകർത്തുമ്പോൾ പകച്ചു നിൽക്കുകയാണ് അവർ. വലിയ വിമർശനങ്ങളാണ് ഇതിനോടകം ഇതിനെതിരെ ഉയർന്നിരിക്കുന്നത്. വനവാസി യുവാക്കളെ ദിവസക്കൂലിക്കാണ് സർക്കാർ പ്രദർശനത്തിനായി നിർത്തിയിരിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.

Related Articles

Latest Articles