Friday, January 2, 2026

രംബാനിൽ പോലീസ് പോസ്റ്റിന് നേരെ ഗ്രനേഡാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ജമ്മുകശ്മീർ ഘസ്‌നാവി ഫോഴ്‌സ് (JKGF)

ശ്രീനഗർ: ജമ്മുകശ്മീരിലെ രംബാനിൽ ഭീകരരുടെ ഗ്രനേഡാക്രമണം. ചൊവ്വാഴ്ച രാവിലെ പോലീസ് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം നടന്നത്. സംഭവസ്ഥലത്ത് നിലവിൽ സൈന്യത്തെ വിന്യസിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പോലീസ് പോസ്റ്റിന്റെ മേൽക്കൂരയ്‌ക്ക് മുകളിലാണ് ഗ്രനേഡ് വന്ന് പതിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജമ്മുകശ്മീർ ഘസ്‌നാവി ഫോഴ്‌സ് (JKGF) ഏറ്റെടുത്തു.

സംഭവസ്ഥലത്ത് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സൈന്യവുമാണ് നിലവിൽ സുരക്ഷയ്‌ക്കായി നിൽക്കുന്നത്. അക്രമികളെ കണ്ടെത്താൻ കശ്മീർ പോലീസ് അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ മാസം ആർമി ക്യാപ്റ്റനും ജൂനിയർ കമ്മീഷൻഡ് ഓഫീസറും ഗ്രനേഡ് പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ചിരുന്നു. കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള മെൻധാർ സെക്ടറിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്.

Related Articles

Latest Articles