ദില്ലി: ജമ്മുകശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ലാൽചൗകിലെ സുരക്ഷാസേനയുടെ ബങ്കറിന് നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ അഞ്ച് പ്രദേശവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സൈനീക പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്.
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ലാൽചൗകിൽ ത്രിവർണ്ണമണിഞ്ഞിരുന്നു. മാത്രമല്ല സ്വാതന്ത്യദിനാഘോഷത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് സേന സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

