ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സി ആര്‍ പി എഫ് പട്രോളിംഗ് സംഘത്തിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ കരണ്‍ നഗറിലാണ് സി ആര്‍ പി എഫ് 144 ബറ്റാലിയനിലെ പട്രോളിംഗ് സംഘത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞത് . ആറ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായാണ് വിവരം.
പരുക്കേറ്റ ജവാന്‍മാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രനേഡ് എറിഞ്ഞ ശേഷം രക്ഷപെടാന്‍ ശ്രമിച്ച തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. സി ആര്‍ പി എഫ് സംഘം ഉടന്‍ തിരിച്ചടിച്ചു. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം.

