Kerala

മിന്നൽ മുരളി വേഷം ധരിച്ച് കല്ല്യാണം; സൂപ്പർ ഹീറോ വേഷത്തിൽ വരൻ; വൈറലായി കോട്ടയത്തെ അമലിന്റെ മിന്നലടിച്ച കല്യാണം

കോട്ടയം: സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി മിന്നൽ മുരളി തകർത്ത് പ്രദർശനം തുടരുകയാണ്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത് ആഴ്ചകള്‍ക്കുശേഷവും ‘മിന്നല്‍ മുരളി’ തരംഗം തുടരുകയാണെന്ന ചില സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘സേവ് ദ ഡേറ്റ്’ ഷൂട്ടിങ്ങില്‍ ദേശി സൂപ്പര്‍ഹീറോയില്‍നിന്ന് (Minnal Murali Wedding) പ്രചോദനം ഉള്‍ക്കൊണ്ട ദമ്പതികള്‍ വിവാഹത്തിലും മിന്നല്‍ മുരളി ട്വിസ്റ്റ് സൃഷ്ടിച്ചിരിക്കുകയാണ്. മിന്നല്‍ മുരളിയെപ്പോലെ വസ്ത്രം ധരിച്ചാണ് വരന്‍ വിവാഹദിനത്തില്‍ പ്രത്യക്ഷപ്പെട്ടത്. കോട്ടയം സ്വദേശിയായ അമല്‍ രവീന്ദ്രനാണു ഈ കഥയിലെ നായകന്‍. മിന്നല്‍ മുരളിയെപ്പോലെ ചുവപ്പും നീലയും കലര്‍ന്ന വേഷത്തില്‍ വരന്‍ ഒരു വയലില്‍വിച്ച് വധുവിനെ മാലയണിയിക്കുന്നതും ഇരുവരും ഓടുന്നതുമായ വീഡിയോ വൈറലാണ്. ഇരുപത്തിയൊന്‍പതുകാരനായ വരൻ അമല്‍ സ്റ്റോര്‍ മാനേജരായി ജോലി ചെയ്യുകയാണ്. വധു അഞ്ജു സിവില്‍ എന്‍ജിനീയറാണ്.

അതേസമയം വീഡിയോ ശ്രദ്ധയില്‍പ്പെടുത്താനായി നിരവധി ആരാധകരാണ് സിനിമയിലെ നായകന്‍ ടൊവിനോ തോമസിനെ ടാഗ് ചെയ്തിരിക്കുന്നത്. വിവാഹശേഷം ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം പെട്ടെന്നു ചിത്രീകരിച്ചതാണ് വീഡിയോയെന്നാണ് അമല്‍ ഒരു മാധ്യമത്തോട് പറഞ്ഞത്. വൈറലായ ‘സേവ് ദ ഡേറ്റ്’ എന്ന വീഡിയോയില്‍, വിഷമകരമായ സാഹചര്യത്തില്‍ അഞ്ജുവിന്റെ സഹായത്തിനെത്തിയ മുഖംമൂടി ധരിച്ച സൂപ്പര്‍ഹീറോയുടെ വേഷമായിരുന്നു അമലിന്.

എന്നാൽ ഷൂട്ടിനു ശേഷം എന്നെ ആ വസ്ത്രത്തില്‍ കാണാന്‍ ബന്ധുക്കള്‍ ആവേശത്തിലായിരുന്നു. വിവാഹ ദിവസം എന്റെ കസിന്‍സ് സൂപ്പര്‍ഹീറോ വേഷം ധരിക്കാന്‍ പദ്ധതിയിട്ടിരുന്നു. കോവിഡും അനുബന്ധ നിയന്ത്രണങ്ങളും കാരണം അവര്‍ക്കു വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ‘സേവ് ദ ഡേറ്റ്’ വീഡിയോ കണ്ടശേഷം പലര്‍ക്കും വിവാഹത്തെക്കുറിച്ച് ആകാംക്ഷയയുണ്ടായിരുന്നു എന്നും അമല്‍ പറഞ്ഞു. അതേസമയം സേവ് ദ ഡേറ്റ് വീഡിയോയ്ക്കു ശേഷമുള്ള ഷൂട്ടിങ് അനുഭവം തനിക്ക് പരിചിതമായിരുന്നുവെന്ന് വധു അഞ്ജു കെഎച്ച് പറഞ്ഞു. സേവ് ദ ഡേറ്റ് വിഡിയോ ഷൂട്ട് സമയത്ത് ഞാന്‍ അല്‍പ്പം മടിച്ചു. എങ്കിലും നന്നായി നടന്നുവെന്നും അഞ്ചു മാധ്യമത്തോട് പറഞ്ഞു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago