Saturday, June 1, 2024
spot_img

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; സംഭവം പുറത്തറിഞ്ഞത് പെൺകുട്ടി ഗർഭിണി ആയപ്പോൾ, വിവാഹം നടന്നത് ഒരു വർഷം മുൻപ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം (Child Marriage In Malappuram). മലപ്പുറം വണ്ടൂരിലാണ് സംഭവം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പോലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു.

ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. എന്നാൽ വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല എന്നും ആക്ഷേപമുണ്ട്. അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുന്നതായാണ് പോലീസിന്റെ വാദം.

Related Articles

Latest Articles