India

ഇനി പെട്രോളിലും, വൈദ്യുതിയിലും വാഹനം ഓടിക്കാം; ഹൈബ്രിഡ് മോട്ടോർസൈക്കിൾ നിർമ്മിച്ച് കോളേജ് വിദ്യാർത്ഥികൾ

ഗുജറാത്ത്: പെട്രോളിലും, വൈദ്യുതിയിലും പ്രവർത്തിക്കുന്ന ബൈക്ക് വികസിപ്പിച്ച് ഗുജറാത്തിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. ഇന്ധന നിരക്ക് ഉയരുന്നതുകാരണം മിക്കയാളുകളും തങ്ങളുടെ വാഹനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറക്കാന്‍ മടിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഗുജറാത്തില്‍ നിന്നും ആശ്വാസകരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. രാജ്‌കോട്ടിലെ വിവിപി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പെട്രോളിലും വൈദ്യുതിയിലും ഓടിക്കാന്‍ കഴിയുന്ന ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ രൂപകല്പന ചെയ്തത്.

വൈദ്യുതി ശേഖരിച്ചു വച്ചിരിക്കുന്ന ഇലക്ട്രിക് ബാറ്ററിയോ പെട്രോളോ തിരഞ്ഞെടുക്കുന്നതിന്, വാഹനം ഓടിക്കുന്നയാള്‍ ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്വിച്ച് മാറ്റുകയേ വേണ്ടൂ. എഞ്ചിനില്‍ ഒരു ബാറ്ററി ഘടിപ്പിച്ചിരിക്കുന്ന ഹൈബ്രിഡ് മോഡലാണ് മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ എഞ്ചിനില്‍ നിന്ന് ആക്സിലിലേക്ക് ഡ്രൈവ് മാറ്റുന്നതിന് തയ്യാറാക്കിയിരിക്കുന്ന പവര്‍ട്രെയിന്‍ എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത് കാരണം ബൈക്ക് വൈദ്യുതിയിലാണോ പെട്രോളിലാണോ ഓടിക്കേണ്ടതെന്ന് ഡ്രൈവര്‍ക്ക് സ്വയം തിരഞ്ഞെടുക്കാന്‍ കഴിയും.

അതേസമയം പൂർണ്ണമായും ചാർജ് ചെയ്ത വാഹനത്തിന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ ഓടിക്കാൻ കഴിയും. പൂർണ്ണമായും ചാർജ് ചെയ്യുന്നതിനായി ആറു മണിക്കൂർ ആവശ്യമാണ്. 17 പൈസയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കാനാവും. ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ രാജ്യത്ത് സജീവമാകുന്നുണ്ടെങ്കിലും ആരും ഇത്തരമൊരു ആശയം കൊണ്ടുവന്നിട്ടില്ല. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി യഥേഷ്ടം സബ്സിഡികൾ നൽകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്ത് ഇലക്ട്രിക് വെഹിക്കിൾ പോളിസി 2021 പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് 20,000 രൂപ വരെയും ത്രീ വീലറുകൾക്ക് 50,000 രൂപ വരെയും കാറുകൾക്ക് 1.5 ലക്ഷം രൂപ വരെയും സബ്സിഡി നൽകുന്നുണ്ട്.

എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ധന വില ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് എല്ലാവരും ശ്രമിക്കുകയാണ്. കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയിലെ നിപ്പാനി താലൂക്കില്‍ നിന്നുള്ള ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രഥമേശ കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു ഇലക്ട്രിക് ബൈക്ക് സ്വന്തമായി നിര്‍മ്മിക്കുകയുണ്ടായി. ഒറ്റത്തവണ ബാറ്ററി ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ വാഹനത്തിന് 40 കിലോമീറ്റര്‍ ദൂരം വരെ സുഗമമായി സഞ്ചരിക്കാനാകും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

പ്രപഞ്ചത്തിൽ നിന്ന് എട്ട് മിനിറ്റ് ഇടവിട്ട് നിഗൂഢ റേഡിയോ തരംഗങ്ങൾ: 5,000 വർഷം പഴക്കമുള്ള സന്ദേശങ്ങളുടെ രഹസ്യം ചുരുളഴിച്ച് ശാസ്ത്രലോകം!

അയ്യായിരത്തിലധികം പ്രകാശവർഷം അകലെനിന്ന് ഓരോ എട്ട് മിനിറ്റിലും കൃത്യതയോടെ ഭൂമിയിലേക്ക് എത്തുന്ന നിഗൂഢ റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്തിയതായി ഇന്റർനാഷണൽ…

2 hours ago

ബംഗാളിന്റെ പേര് ഇനി ‘പശ്ചിം ബംഗ’: ഡിസംബർ ഒൻപതിന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി!

പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക നാമം 'പശ്ചിം ബംഗ' എന്നാക്കി മാറ്റുന്നതിനുള്ള സുപ്രധാന പ്രമേയം അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ…

2 hours ago

എൻവിഡിയ മുൻ മേധാവിയുമായുള്ള ബന്ധത്തിനിടയിലും ചൈനീസ് ചാര ഏജൻസിയുമായി ആശയവിനിമയം: ആലീസ് ഹുവാങ്ങിന്റെ ചാരബന്ധങ്ങളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

എൻവിഡിയയുടെ മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുപ്പം പുലർത്തിയിരുന്ന കാലയളവിൽ ആലീസ് ഹുവാങ് ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ്…

2 hours ago

ഗർഭാശയമുഖ അർബുദത്തിനെതിരായ പോരാട്ടത്തിന് വൻ കരുത്ത്: ഒൻപത് മാസത്തിനുള്ളിൽ ഒരു കോടി എച്ച്.പി.വി വാക്സിൻ ഡോസുകൾ പൂർത്തിയാക്കി ഭാരതം!

ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഭാരതം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട്, ഒൻപത് മാസത്തിൽ താഴെ സമയത്തിനുള്ളിൽ ഒരു…

3 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല നാളെ: തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി, പന്ത്രണ്ട് മണിക്കൂർ തത്സമയ സംപ്രേക്ഷണവുമായി തത്ത്വമയി ന്യൂസ്

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും ദേവീചൈതന്യത്തിന്റെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നവംബർ…

4 hours ago

ബിസ്ലെറി കുടിവെള്ള സാമ്പിളിൽ കാൻസർ സാധ്യതയുള്ള രാസവസ്തുക്കൾ കണ്ടെത്തിയതായി എഫ്എസ്എസ്എഐ: കമ്പനിക്കെതിരെ പ്രോസിക്യൂഷന് അനുമതി

രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലെറിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ നടപടി. ഗോവയിലെ ബിസ്ലെറി പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ…

4 hours ago