Saturday, May 18, 2024
spot_img

ഭീകരാക്രമണം?; സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു

കാബൂള്‍: കാബൂളില്‍ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്ക് കാറില്‍ പോകവെയാണ് ആക്രമണം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ജഡ്ജിമാര്‍ സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് പരുക്കേറ്റു.

വെടിവയ്പില്‍ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും പരിക്കുണ്ട്. ടൊളൊ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. രാവിലെ പ്രദേശിക സമയം 8.30നാണ് സംഭവം നടന്നത്. അക്രമി ജഡ്ജിമാര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം. ആക്രമണം കാബൂള്‍ പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ആരാണ് കൊലപാകതത്തിനു പിന്നിലെന്നും വ്യക്തമല്ല.

Related Articles

Latest Articles