Tuesday, September 29, 2026

ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിയിൽ തീപിടുത്തം; മൂന്ന് മരണം

ഗുജറാത്ത്: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് -19 ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് രോഗികൾ മരിച്ചു. ഐസിയുവിൽ ഏഴ് കോവിഡ് രോഗികളുണ്ടായിരുന്നു. ഐസിയുവിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് ആശുപത്രി അധികൃതർ കരുതുന്നുണ്ടെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആകെ 33 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഏഴു രോഗികളെ ഐസിയുവിൽ പ്രവേശിപ്പിച്ചതായി അഗ്നിശമന സേന ഉദ്യോഗസ്ഥൻ ജെ ബി തേവ പറഞ്ഞു.

Related Articles

Latest Articles