ദില്ലി: കനത്ത മഴയിൽ മുങ്ങി ആന്ധ്രാ പ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ.
ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ആന്ധ്രാ പ്രദേശിലെ (Heavy Rain In Andhra Pradesh) കൃഷ്ണ, വിശാഖപട്ടണം ജില്ലകളിലെ ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. തെലങ്കാനയില്‍ 24 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 14 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് തെലങ്കാന ഹൈക്കോടതിയിലെ നടപടികള്‍ സെപ്തംബര്‍ 30 വരെ വെര്‍ച്വല്‍ സംവിധാനത്തിലാക്കിയിരിക്കുകയാണ്.
മഹാരാഷ്ട്രയിലെയും പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. പൂനെയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ വടക്കുകിഴക്ക് ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. അതേസമയം വടക്കന്‍ കേരളത്തിലും ഇന്ന് മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് (Rain Alert) പ്രഖ്യാപിച്ചിട്ടുണ്ട്, ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത.
ഗുലാബ് ചുഴലിക്കാറ്റിന്റെ (Gulab Cyclone In India) പ്രഭാവത്താലാണ് കേരളത്തിലും ശക്തമായ മഴ തുടരുന്നത്. നിലവിലെ സ്ഥിതിയിൽ ഇന്ന് കൂടി കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിരുന്നു. രണ്ടുദിവസമായി സംസ്ഥാനത്ത് തുടര്ന്ന് ശക്തമായ മഴയിലും കാറ്റിലും തെക്കൻ കേരളത്തിലെ പല തീരങ്ങളിലും മൽസ്യ ബന്ധന ഉപകരണങ്ങൾ തകർന്നിരുന്നു. നങ്കൂരമിട്ടിരുന്ന വള്ളങ്ങളും തകർന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
buy project professional 2016
