India

കടയ്ക്കുള്ളില്‍ പുകവലിക്കുന്നത് വിലക്കി; ജീവനക്കാരന് നേരെ വെടിയുതിര്‍ത്തു; കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ദില്ലി: സൂപ്പര്‍മാര്‍ക്കറ്റിനകത്ത് പുകവലിക്കാന്‍ അനുവദിക്കാതിരുന്നതിന് ജീവനക്കാരന് നേരെ വെടിയുതിര്‍ത്ത് അജ്ഞാതന്‍. സെക്യൂരിറ്റി ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് . ഹരിയാനയിലെ ഗുരുഗ്രാമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം ദാരുണമായ സംഭവം നടന്നത്. 24 മണിക്കൂറും തുറന്നിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ കൈയില്‍ സിഗരറ്റുമായാണ് അജ്ഞാതന്‍ എത്തിയത്. അകത്തുനിന്ന് പുകവലിക്കരുതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ അജ്ഞാതന്‍ അസഭ്യം പറഞ്ഞതായി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്ന് വാങ്ങിയ സാധനങ്ങള്‍ വാഹനത്തില്‍ വെയ്ക്കാന്‍ ഒരാള്‍ കൂടെ വരണമെന്ന് അജ്ഞാതന്‍ ആവശ്യപ്പെട്ടു. സ്റ്റോറിന് പുറത്താണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. വാഹനത്തില്‍ സാധനങ്ങള്‍ വെച്ചതിന് പിന്നാലെ അജ്ഞാതന്‍ കൈവശം ഉണ്ടായിരുന്ന തോക്കില്‍ വെടിയുണ്ട നിറയ്ക്കാന്‍ തുടങ്ങുകയും സെക്യൂരിറ്റി ജീവനക്കാരനെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സെക്യൂരിറ്റി ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും വാഹനത്തിന്റെ നമ്പറിന്റെയും അടിസ്ഥാനത്തില്‍ അജ്ഞാതനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ സാധിക്കുമെന്നും പോലീസ് പറയുന്നു.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

3 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

20 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

20 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

21 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

21 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

21 hours ago