TTE let him off the train after he did not have a ticket; 74-year-old man complained that he was missing
തിരുവനന്തപുരം:ടിക്കറ്റ് കൈവശമില്ലാത്തതിനെ തുടർന്ന് ട്രെയിനിൽ നിന്നും ടിടിഇ ഇറക്കിവിട്ട വയോധികനെ കാണാനില്ലെന്ന് പരാതി.തൃശൂർ സ്വദേശിയായ കണ്ണൻ കുട്ടി നായരെയാണ് (74) കാണാതായത്.ചെന്നൈയിലേക്കുള്ള യാത്രക്കിടെ തിരുവനന്തപുരം മെയിലിൽ നിന്നായിരുന്നു വയോധികനെ ടിടിഇ ഇറക്കിവിട്ടത്. പുലർച്ചെയായിരുന്നു സംഭവം. സേലത്തിനും ഈറോഡിനുമിടയിൽ വച്ചായിരുന്നു ഇറക്കിവിട്ടത്.
സ്ലീപ്പർ ക്ലാസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഇയാൾ വാഷ് റൂം തേടി മറ്റൊരു കോച്ചിൽ എത്തുകയായിരുന്നു. എന്നാൽ ടിക്കറ്റ് കൈവശമില്ലാത്തതിനെ തുടർന്ന് ടിടിഇ ഇറക്കിവിട്ടു. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര തുടരാൻ നിർദേശിച്ചായിരുന്നു പ്ലാറ്റ്‌ഫോമിൽ ഇറക്കിവിട്ടത്. ഇതിന് പിന്നാലെ കണ്ണൻകുട്ടി നായരെ കാണാതായി. സംഭവത്തിൽ ആർപിഎഫ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…