Spirituality

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വെച്ചാൽ നിങ്ങളുടെ ഭാഗ്യം ക്ഷണനേരം കൊണ്ട് ഉദിച്ചുയരും; പുതുതായി എന്തെങ്കിലും തുടങ്ങുന്നതിന് മുൻപേ ഗണപതിയെ ആരാധിക്കാൻ മറക്കരുത്!!

ഹിന്ദുമത വിശ്വാസപ്രകാരം പുതിയ ജോലിയോ പ്രവൃത്തിയോ ആരംഭിക്കുന്നതിന് മുന്നെ ഗണപതിയെ ആരാധിക്കണമെന്നാണ് വിശ്വാസം. ഗണപതിയുടെ വിവിധ രൂപങ്ങളില്‍ ഏതെങ്കിലുമൊന്നിനെ എല്ലാ ചിട്ടകളോടും കൂടി പൂജിച്ചതിനു ശേഷം വീട്ടില്‍ പ്രതിഷ്ഠിച്ചാല്‍, നിങ്ങളുടെ ഭാഗ്യം ക്ഷണനേരം കൊണ്ട് ഉദിച്ചുയരും. ഗണേശന്റെ വിവിധ ഭാഗത്തിലുള്ള വിഗ്രഹങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പഞ്ചമുഖ ഗണപതി.അഞ്ച് മുഖങ്ങളുള്ള ഗജാനനെ പഞ്ചമുഖി ഗണേശന്‍ എന്ന് വിളിക്കുന്നു.

പഞ്ച എന്നാല്‍ അഞ്ച് എന്നാണ് അര്‍ത്ഥം. മുഖി എന്നാല്‍ വായ. ഇവ അഞ്ച് കോശങ്ങളുടെ പ്രതീകങ്ങളാണ്. വേദങ്ങളില്‍ ആത്മാവിന്റെ ഉത്ഭവം, വികാസം, നാശം, ചലനം എന്നിവ പഞ്ചകോശത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്. ഈ പഞ്ചകോശങ്ങളെ അഞ്ച് തരം ശരീരങ്ങള്‍ എന്ന് വിളിക്കുന്നു. പഞ്ചമുഖ വിഗ്രഹത്തെ ആരാധിക്കുന്നത് ത്യാഗം, ദൈവിക സ്‌നേഹം, വാത്സല്യം, ആധികാരികത, ധീരമായ പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടുന്ന ഈ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശക്തിയെ ഉണര്‍ത്തുന്നു.

പഞ്ചമുഖി ഗണപതിയെ ആരാധിക്കുന്നത് ഒരു ഭക്തനെ ആനന്ദമയ കോശം കൈവരിക്കാന്‍ സഹായിക്കും. പഞ്ചമുഖ വിനായകനെ വീട്ടിലോ ഓഫീസിലോ കിഴക്കോട്ട് ദര്‍ശനം വച്ച്‌ ആരാധിക്കുന്നത് ദോഷങ്ങള്‍ അകറ്റാനും ഐശ്വര്യം കൊണ്ടുവരാനും സഹായിക്കുമെന്നാണ് വിശ്വാസം. ഗണപതിയുടെ അഞ്ച് മുഖങ്ങള്‍ അഞ്ച് സൃഷ്ടികളുടെ പ്രതീകമാണ്. പഞ്ചമുഖ ഗണേശനെ നാല് ദിശകളുടെയും ഒരു പ്രപഞ്ചത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. അങ്ങനെ അവന്‍ നാല് ദിശകളില്‍ നിന്നും മനുഷ്യരാശിയെ സംരക്ഷിക്കുന്നു. അവ പഞ്ചഭൂതങ്ങളെ സംരക്ഷിക്കുന്നു. ഈ വിഗ്രഹം വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു.

admin

Recent Posts

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല! മാത്യു കുഴൽനാടന്റെ ഹർജി തള്ളി കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ്…

21 mins ago

ജാർഖണ്ഡിൽ വൻ ഇഡി റെയ്ഡ്; മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിൽ നിന്ന് 25 കോടി കണ്ടെത്തി

റാഞ്ചി: ജാർഖണ്ഡിൽ വൻ ഇഡി റെയ്ഡ്. മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിൽ നിന്നും 25 കോടി രൂപ…

26 mins ago

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താനായില്ല; കിടന്നും പന്തല്‍ കെട്ടിയും പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല. സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങിയത്.…

60 mins ago

ബഹിരാകാശത്തേക്ക് മൂന്നാം ദൗത്യം! വീട്ടിലേക്ക് മടങ്ങുന്നതുപോലെയെന്ന് സുനിത വില്യംസ്; പുതിയ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം നാളെ

ദില്ലി: ഇന്ത്യൻ വംശജയായ സുനിത എൽ വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം നാളെ. ഇത്തവണ പുതിയ ബഹിരാകാശ വാഹനമായ ബോയിങ്…

1 hour ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടം നാളെ; 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 94 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നാളെയാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നാടക്കുക.…

2 hours ago

ബ്രിട്ടന്റെ അധിനിവേശത്തിനെതിരെ നാടിന്റെ സമരത്തിന് തിരികൊളുത്തിയ വിപ്ലവകാരി; സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരൻ; ഇന്ന് വേലുത്തമ്പി ദളവയുടെ ജന്മദിനം

കേരള ചരിത്രത്തിൽ എന്നും പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന വ്യക്തിത്വമായിരുന്നു വേലുത്തമ്പി ദളവ. പ്രധാനമന്ത്രിക്ക് തത്തുല്യമായ പദവിയായിരുന്നു ദളവ. ആ സ്ഥാനത്തേക്ക് ചുരുങ്ങിയ…

2 hours ago