Monday, December 22, 2025

ഗുരുവായൂരപ്പന് കാണിക്കയുമായി ലിമിറ്റഡ് എഡിഷന്‍ ഥാര്‍ നടയ്ക്കുവച്ച് ആനന്ദ് മഹീന്ദ്ര

ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ആനന്ദ് മഹീന്ദ്ര ലിമിറ്റഡ് എഡിഷന്‍ ഥാര്‍ നടയ്ക്കുവച്ചു. പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂരപ്പന് കാണിക്കയായി നല്കിയത്. 13 മുതൽ 18 വരെ വിലയുള്ള വാഹനമാണ് ഥാര്‍. എന്‍ജിന്‍ 2200 സിസിയാണ്.

ഇന്നു രാവിലെയാണ് വാഹന വിപണിയില്‍ തരംഗമായി മാറിയ ഏറ്റവും പുതിയ മഹീന്ദ്ര ഥാര്‍ ക്ഷേത്ര നടയ്ക്കല്‍ സമര്‍പ്പിച്ചത്. മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്മെന്റ് ഓഫീസര്‍ ആര്‍. വേലുസ്വാമി കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസിന്, വാഹനത്തിന്റെ താക്കോല്‍ കൈമാറി. മഹീന്ദ്ര ലിമിറ്റഡ് വൈസ് പ്രസിഡന്റ് ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയാ സെയില്‍സ് മാനേജര്‍ ഡി.എച്ച്. ജഗന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Latest Articles