Thursday, September 24, 2026

ശബരിമല തീർഥാടനം: പമ്പ ഞുണങ്ങാർ പാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനായി പമ്പ ഞുണങ്ങാർ പാലത്തിൻ്റെ ഉദ്ഘാടനം നടന്നു. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ദേവസ്വം ബോർഡ് അംഗം അഡ്വ.മനോജ് ചരളേൽ, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ .എസ് .അയ്യർ ,പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗോപകുമാർ എന്നിവർ സംബന്ധിച്ചു.

പഴയ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ സ്ഥാനത്ത് പുതിയ പാലം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പത്ത് ദിവസമാണ് ജലസേചന വകുപ്പിന് അനുവദിച്ചത്. ഇത് പ്രകാരം ഇന്ന് വരെയാണ് സമയം നൽകിയത്.

Related Articles

Latest Articles