Saturday, December 27, 2025

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സാമ്പത്തിക സഹായം ; സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടതില്ല

കേന്ദ്ര-സംസ്ഥാനസര്‍ക്കാരുടെ കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്ക. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് നാല്‍പത് മുതല്‍ എണ്‍പത് ശതമാനംവരെയാണ് സബ്‌സിഡി ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.കാര്‍ഷിക യന്ത്രങ്ങള്‍,വിള സംസ്‌കരണത്തിനുള്ള ഡ്രയറുകള്‍,നെല്ലുകുത്തുന്ന മില്ലുകള്‍,ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍ ,ഓയില്‍മില്ലുകള്‍ തുടങ്ങിയവ പദ്ധതി വഴി വാങ്ങാം.വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് നാല്‍പത് മുതല്‍ അറുപത് ശതമാനം വരെയാണ് സബ്‌സിഡി.

അംഗീകൃത കാര്‍ഷിക കൂട്ടയ്മാകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ എണ്‍പത് ശതമാനം നിരക്കില്‍ എട്ട് ലക്ഷം വരെയും കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 40%വരെയും സബ്‌സിഡി ലഭിക്കും. സബ്‌സിഡി കര്‍ഷകന്റെ ബാങ്കിലേക്ക് നേരിട്ടെത്തും. ഒരു ഘട്ടത്തിലും ഗുണഭോക്താവ് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

https://agrimechinery.nic.in/index

Related Articles

Latest Articles