എച്ച് 3 എന്‍ 2 വൈറസ് ബാധ രാജ്യത്ത് പടരുന്നു. രണ്ടു പേര്‍ ഇത് ഇത് ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരിനം ഇന്‍ഫ്‌ളുവന്‍സ വൈറസാണിത്. ഇത് പ്രധാനമായും ബാധിയ്ക്കുന്നത് ശ്വാസകോശത്തെയാണ്. തണുപ്പില്‍ നിന്നും ചൂടിലേയ്ക്ക് മാറുന്ന അവസ്ഥയിലാണ് ഇത് പ്രധാനമായും ബാധിയ്ക്കുന്നത്. അതായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഇതിന് കാരണമാകുന്നത്. പലതരം ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ ഒരു വകഭേദമായ ഇത് സാധാരണ ഫ്‌ളു ലക്ഷണങ്ങള്‍ കാണിയ്ക്കുന്നുവെങ്കിലും ഗുരുതരമായാല്‍ മരണം വരെ വരുത്താന്‍ കാരണമാകുന്ന ഒന്നാണ്.
ഗുളിക കഴിച്ചാല്‍ തല്‍ക്കാലം മാറുമെങ്കിലും വീണ്ടും ഇത് വരുന്നു. വന്ന പനി ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്നു. ഇതിനൊപ്പം മറ്റ് ബുദ്ധിമുട്ടുകളുമുണ്ടാകുന്നു. ഇന്‍ഫ്‌ളുവന്‍സ വൈറസാണ് ഈ പനിയ്ക്ക് കാരണമാകുന്നത്. എച്ച് 3 എന്‍ 2 (H3N2)ശ്രണിയില്‍ പെട്ട ഈ വൈറസ് പെട്ടെന്ന് വ്യാപകമായി പടര്‍ന്ന് പിടിയ്ക്കുന്ന ഒന്നാണ്. ഇത് കൊച്ചുകുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ വരും. സാധാരണ 2 ദിവസം വൈറസ് ബാധയുണ്ടാകുന്നിടത്ത് 3-5 ദിവസം വരെ ഇത് നീണ്ടു നില്‍ക്കുന്നു. ഗുരുതരമായാല്‍ മരണം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ഇതിന്റെ ലക്ഷണങ്ങളേയും പ്രതിവിധികളേയും കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ടത് അത്യാവശ്യവുമാണ്.
ഈ വൈറസ് ഇന്‍ഫെക്ഷന്‍ കാരണം കണ്ണിന് ചുവപ്പ്, ചിലര്‍ക്ക് ഛര്‍ദി, വയറിളക്കം തുടങ്ങിയ പല ലക്ഷണങ്ങളും കണ്ടു വരുന്നതായി പറയുന്നു. അഡിനോവൈറസുകളാണ് ഇതിന് പുറകില്‍. ഇവ ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും പകരാം. ഇതുള്ളവരുമായി സംസര്‍ഗം വരുന്നതിലൂടെയും വൈറസ് അണുബാധയുണ്ടാകാം. എല്ലാ പ്രായത്തിലുമുള്ളവരെ വൈറസ് ബാധ അലട്ടുന്നുവെങ്കിലും കൂടുതലായി കുട്ടികളിലാണ് കണ്ടു വരുന്നത്. കാരണം അവരുടെ രോഗപ്രതിരോധ ശേഷി കുറവായത് തന്നെ. പ്രത്യേകിച്ചും കൊച്ചു കുട്ടികളില്‍.

