Sunday, May 26, 2024
spot_img

രാജപ്പനിൽ നിന്നും പൃഥ്വിരാജിലേക്കുള്ള യാത്ര അത്ഭുതപ്പെടുത്തുന്നു;വൈറലായി ആരാധകന്റെ കുറിപ്പ്

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി സംവിധായകനായ ബ്ലെസി ഒരുക്കുന്ന ചിത്രം അവസാന പണിപ്പുരയിലാണ്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബില്‍ ചോർന്നിരുന്നു. അതോടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ തന്റെ പ്രൊഡക്ഷന്‍ കമ്പനി അക്കൗണ്ടിലൂടെ പൃഥ്വിരാജ് തന്നെ പുറത്തുവിടുകയായിരുന്നു. പൃഥ്വിരാജിന്റെ അഭിനയവും മേക്കോവറും തന്നെയാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്.

പൃഥ്വിരാജിനെക്കുറിച്ച് സിനിമാ പ്രേമികളുടെ സോഷ്യൽമീഡിയ ഗ്രൂപ്പ് ആയ മൂവീ സ്ട്രീറ്റിൽ രാഗീത് ആർ ബാലൻ എന്ന ആരാധകൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളിയുടെ പൊതുബോധം പൃഥ്വിരാജിനെ അഹങ്കാരി എന്നാണ് വിളിച്ചിരുന്നത്. ഏറ്റവും കൂടുതൽ സൈബർ അക്രമങ്ങൾ നേരിടേണ്ടി വന്നപ്പോൾ രാജപ്പൻ എന്നൊരു പേര് പരിഹാസ രൂപേണേ കേട്ട നടൻ. ആ വിളിപ്പേരിൽ നിന്നും പൃഥ്വിരാജിലേക്കുള്ള യാത്ര അത്ഭുതപ്പെടുത്തുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്.

കുറിപ്പിന്റെ പൂർണ രൂപം:

സിനിമയിലെത്തി ആദ്യ കാലങ്ങളിൽ തന്നെ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും ഏറ്റവും അധികം ക്രൂശിക്കപെട്ട ഒരു നടൻ ആയിരുന്നു പൃഥ്വിരാജ്. അന്നത്തെ മലയാളിയുടെ പൊതുബോധം അദ്ദേഹത്തെ അഹങ്കാരി എന്ന് വിളിച്ചു. ഏറ്റവും കൂടുതൽ സൈബർ അക്രമങ്ങൾ നേരിടേണ്ടി വന്നപ്പോൾ രാജപ്പൻ എന്നൊരു പേര് പരിഹാസ രൂപേണേ കേട്ട നടൻ. രാജപ്പനിൽ നിന്നും പൃഥ്വിരാജിലേക്കുള്ള യാത്ര അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കുറച്ചു വർഷങ്ങൾക്കു മുൻപുള്ള പൃഥ്വിരാജിന്റെ ഇന്റർവ്യൂകളിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഉണ്ട്. അദ്ദേഹത്തിനു ഒരു നാൽപതു വയസ്സ് ആയി ഒക്കെ കഴിഞ്ഞാൽ അവിടെ ആണ് സാധ്യതകൾ തുറക്കപ്പെടുന്നതെന്ന്. അവിടെയാണ് പൃഥ്വിരാജ് എന്ന നടന്റെ ഒരുപാട് ഒരുപാട് ഡൈമെൻഷൻസ് പ്രേക്ഷകനിലേക്ക് എത്താൻ പോകുന്നതെന്ന്. അതുപോലെ ഇരുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ 3 ഭാഷകളിൽ എങ്കിലും അറിയപ്പെടുന്ന ഒരു മലയാളി നടനായിരിക്കണം. ഇരുപത് വർഷങ്ങൾക്ക് ശേഷം വളരെ സജീവമായി നല്ല സിനിമകൾ നിർമ്മിക്കുകയും നല്ല കൊമേർഷ്യൽ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഒരു പ്രൊഡക്ഷൻ ഹൌസ് റൺ ചെയ്യുകയും ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഉടമസ്ഥൻ ആയിരിക്കണം. തനിക്കു വളരെ താല്പര്യം തോന്നുന്ന പ്രമേയങ്ങൾ മാത്രം സിനിമാരൂപത്തിലേക്ക് എത്തിക്കുന്ന ഒരു സിനിമാ സംവിധായകൻ ആയിരിക്കണം.

പറഞ്ഞതെല്ലാം ഈ കാലയളവിൽ അദ്ദേഹം നേടി എടുത്തു. സാധ്യതകൾ എല്ലാം തന്നെ തുറക്കപ്പെട്ടു. മൂന്ന് ഭാഷകളിലും അറിയപ്പെടുന്ന ഒരു നടൻ ആയി. നല്ല കൊമേർഷ്യൽ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനും ഒരു പ്രൊഡക്ഷൻ ഹൌസ് റൺ ചെയ്യുകയും ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഉടമസ്ഥൻ ആയി അദ്ദേഹം മാറി. അങ്ങനെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് സംഭവിച്ചു. രണ്ട് സിനിമകൾ സംവിധാനം ചെയ്തു. ഈ അടുത്തായി പൃഥ്വിരാജ് എന്ന നടനെ കുറിച്ച് ഒരുപാട് ആളുകൾ പറയുന്ന ഒന്നുണ്ട് ആർട്ടിഫിഷ്യൽ അഭിനയമാണ് എന്നത്. ആടുജീവിതം വരുമ്പോൾ ആ ഒരു വാചകം മാറ്റിയെടുക്കാൻ സാധിക്കും എന്ന് പൂർണമായും വിശ്വസിക്കുന്നു. ബ്ലെസ്സി എന്ന സംവിധായകനിൽ ഉള്ള വിശ്വാസം. കോളേജ് പഠന കാലത്ത് ആട് ജീവിതം വായിച്ചപ്പോൾ കിട്ടിയ ഒരു മരവിപ്പും ടെൻഷനും ഇമോഷണൽ കണക്റ്റും എല്ലാം സിനിമയിലും ഉണ്ടാവും എന്ന് ട്രെയ്‌ലർ കണ്ടപ്പോൾ തോന്നുന്നു.

Related Articles

Latest Articles