Friday, December 12, 2025

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു; മലയാളി മാദ്ധ്യമപ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു

അമരാവതി : ഹൈദരാബാദിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ മാദ്ധ്യമപ്രവർത്ത വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തി പറമ്പിൽ സൂരജിന്റെ മകൾ നിവേദിത (26) ആണ് മരണപ്പെട്ടത്. ഹൈദരാബാദിൽ സ്വകാര്യ ചാനലിൽ മാദ്ധ്യമപ്രവർത്തകയായിരുന്നു യുവതി.

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചു. സംസ്‌കാരം നാളെ രാവിലെ 9 ന് ഇരിങ്ങാലക്കുടയിലെ വീട്ടുവളപ്പിൽ നടക്കും.

Related Articles

Latest Articles