Sunday, May 12, 2024
spot_img

ഗാസയിൽ നെറികേട് തുടർന്ന് ഹമാസ് !യുദ്ധത്തിൽ കുട്ടികളെയും ഉപയോഗിക്കുന്നു ! സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തത് വമ്പൻ ആയുധ ശേഖരം; വെടിക്കോപ്പുകൾ ഒളിപ്പിച്ചത് സ്‌കൂൾ ബാഗുകളിലും കളിപ്പാട്ടങ്ങളിലും

ഗാസ: ഇസ്രയേൽ-ഹമാസ് പോരാട്ടം ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുന്നതിനിടെ ഗാസയിലെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസിന്റെ നെറികെട്ട പല തന്ത്രങ്ങളും ഇസ്രായേലി പ്രതിരോധ സേന പുറം ലോകത്തെത്തിച്ചിരുന്നു. ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഗാസയിലെ സ്‌കൂളുകൾ പോലും ഹമാസ് ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്ത് വന്നത്.

യുദ്ധം തുടരുന്ന ഷൂജ ഇയ മേഖലയിലെ ഒരു സ്‌കൂളിൽ ഹമാസ് തീവ്രവാദികളെ വധിച്ച ശേഷം സ്ഥലത്ത് പരിശോധിച്ച ഇസ്രയേൽ സൈന്യം ഞെട്ടിക്കുന്ന കാഴ്‌ചയാണ് കണ്ടത്. കൊച്ചുകുട്ടികൾക്ക് കളിക്കാനുള്ള കരടി പാവയ്‌ക്കുള്ളിൽ സ്‌നൈപ്പർ റൈഫിളും വെടിയുണ്ടകളുമാണ് സൈന്യം കണ്ടെത്തിയത്. മറ്റൊരു സ്‌കൂളിൽ ക്ളാസ്‌റൂമിൽ ഒളിപ്പിച്ച നിലയിൽ നിരവധി ആയുധങ്ങൾ ഇസ്രയേലി പ്രതിരോധ സേനക്ക് ലഭിച്ചു. ചില ആയുധങ്ങൾ ഹമാസ് ഒളിപ്പിച്ചത് പാലസ്‌തീനിയൻ അഭയാർത്ഥികൾക്കുള്ള മുദ്രവച്ച ബാഗുകളിലാണ് . കുട്ടികളെയും ഹമാസ് യുദ്ധത്തിൽ ഉപയോഗിക്കുന്നു എന്നതിന് തെളിവാണിത്. കുട്ടികളുടെ കളിസ്ഥലത്തും ബാഗുകളിലും ആയുധങ്ങളും വെടിയുണ്ടകളും ഉണ്ടായിരുന്നു.എകെ-47 തോക്കുകൾ, ഗ്രനേഡ്, തുടങ്ങിയവയും സ്‌കൂളുകളിൽ നടത്തിയ പരിശോധനകളിൽ സൈന്യം പിടിച്ചെടുത്തു.

അതേസമയം ഗാസയിലെ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. 55 രാജ്യങ്ങളുടെ പിന്തുണയോടെ യുഎഇ കൊണ്ടുവന്ന കരട് പ്രമേയം ഇതോടെ രക്ഷാസമിതിയിൽ പാസാക്കാനായില്ല. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തപ്പോൾ ബ്രിട്ടൻ വിട്ടുനിന്നു. യുഎൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേകാധികാരം പ്രയോഗിച്ചാണ് അടിയന്തര രക്ഷാസമിതി വിളിച്ചുചേർത്തത്.

Related Articles

Latest Articles