Kerala

കായംകുളത്തെ ഹമാസ് പ്രകടനം; കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു; അറസ്റ്റുകൾ ഉണ്ടാകും

കായംകുളം: ഹമാസിന്റെ വേഷവിധാനങ്ങളും പതാകയും വഹിച്ച്‌ കായംകുളത്ത്‌ പ്രകടനം നടത്തിയതിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഇന്റലിജൻസ്. കഴിഞ്ഞ ദിവസം എം.എസ്‌.എം കോളേജിന് സമീപമാണ്‌ പോലീസിന്റെ അനുമതിയില്ലാതെ ഒരു വിഭാഗം പ്രകടനം നടത്തിയത്‌. സംഭവത്തിൽ അറസ്റ്റുകൾ ഉണ്ടായേക്കും.

ഹമാസിന്റെ പതാക ഉയര്‍ത്തി, മുഖം വസ്‌ത്രം ഉപയോഗിച്ച്‌ മറച്ച്‌, പ്രതീകാത്മക തോക്കുകളേന്തിയായിരുന്നു പ്രകടനം. പലസ്‌തീനെ അനുകൂലിച്ച്‌ ഒരു വിഭാഗം പ്രകടനം നടത്തിയത്. ഹമാസിന്റെ രീതിയില്‍ പരസ്യമായി നടന്ന പ്രകടനം പോലീസിലും ചര്‍ച്ചയായിട്ടുണ്ട്‌. സംഭവത്തില്‍ പോലീസ്‌ നടപടിക്ക്‌ തയാറായിട്ടില്ലെന്ന് ആക്ഷേപം ഉണ്ട്.

കോളേജ് വിദ്യാര്‍ത്ഥികളാണ്‌ പ്രകടനം നടത്തിയതെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഇതു സംബന്ധിച്ച്‌ ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ പ്രകടനത്തിന്റെ വീഡിയോ ഉള്‍പ്പെടെ നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതോടെയാണ്‌ വിഷയം പോലീസ്‌ ശ്രദ്ധിച്ചത്‌.

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

9 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

10 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago