Hamas terrorists shoot down woman who tried to escape; The Israel Defense Forces released the footage; The army will retaliate strongly until the terrorists are completely eliminated
ടെൽ അവീവ്: ഹമാസ് ഭീകരവാദികളുടെ ക്രൂരത വെളിവാക്കുന്ന കൂടുതൽ വീഡിയോകൾ പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന്റെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ ഇസ്രായേൽ പുറത്തുവിട്ടിരിക്കുന്നത്. കിബ്ബട്ട്‌സിൽ നടന്ന ഒരു മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് ഭീകരർ ആളുകളെ പിന്തുടരുന്നതും ഒരു സ്ത്രീയെ പോയിന്റ് ബ്ലാങ്കിൽ നിർത്തി വധിക്കുന്നതായും ഈ വീഡിയോയിൽ കാണാം.
വെടിവയ്പ്പ് തുടരുന്നതിനിടെയാണ് ഈ സ്ത്രീ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനായി ഓടിപ്പോകുന്നത്. വൈകാതെ ഈ സ്ത്രീ നിലത്ത് പതുങ്ങി ഇരിക്കുന്നതായും, ഹമാസ് ഭീകരൻ ഇവരുടെ അടുത്തെത്തിയ ശേഷം തലയിലേക്ക് വെടിവയ്‌ക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇവരുടെ പേര് വിവരങ്ങളൊന്നും വീഡിയോയിൽ അധികൃതർ പ്രതിപാദിച്ചിട്ടില്ല.
ഹമാസ് ഭീകരരെ പൂർണമായും ഉന്മൂലനം ചെയ്യുന്നത് വരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രായേൽ പറയുന്നു. വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഇസ്രായേൽ തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുന്നത്. ഇത് തിന്മയും നന്മയും തമ്മിലുള്ള യുദ്ധമാണെന്ന് വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…