International

ഹമാസിന്റെ കള്ളക്കളി പുറത്ത് !ഗാസയില്‍ സഹായ വസ്തുക്കളുമായി പോയ ട്രക്ക് ഹമാസ് ഭീകരർ കൊള്ളയടിച്ചു; ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

തെക്കന്‍ ഗാസയില്‍ സഹായ വസ്തുക്കളുമായി പോയ ട്രക്ക് ഹമാസ് ഭീകരർ കൊള്ളയടിക്കുന്നതിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്ത്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഒക്ടോബര്‍ 31-ന് വടക്കന്‍ ഖാന്‍ യൂനിസിന് സമീപമാണ് ഈ സംഭവം നടന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിരീക്ഷിക്കുകയായിരുന്നു ഒരു അമേരിക്കന്‍ MQ-9 ഡ്രോണിലാണ് ഈ ദൃശ്യം പതിഞ്ഞത്.

ഡ്രൈവറെ റോഡിന്റെ മീഡിയനിലേക്ക് മാറ്റിയ ശേഷം അദ്ദേഹത്തെ ആക്രമിച്ച് ട്രക്കും അതിലുണ്ടായിരുന്ന വസ്തുക്കളും മോഷ്ടിച്ചു. ഡ്രൈവറുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അയാൾക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.കൊള്ളയടിക്കപ്പെട്ട ട്രക്ക്, അമേരിക്കയുടെ അന്താരാഷ്ട്ര പങ്കാളികളില്‍ നിന്ന് ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു.

ഏകദേശം 40 രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കേന്ദ്രം അമേരിക്കയുടെ കീഴില്‍ ഗാസയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാസയിലേക്കുള്ള മാനുഷിക, ലോജിസ്റ്റിക്കല്‍, സുരക്ഷാ സഹായങ്ങള്‍ ഏകോപിപ്പിക്കുകയും യുദ്ധാനന്തര സ്ഥിരതയ്ക്ക് മേല്‍നോട്ടം വഹിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.സഹായ ട്രക്കുകൾ ദിവസേന ഗാസയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ഈ സംഭവം ‘ ഇത്തരം ശ്രമങ്ങളെ പിറകോട്ട് അടിക്കുന്നുവെന്നും സെന്റ്‌കോം പറഞ്ഞു.

B4 Admin

Recent Posts

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

20 minutes ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

1 hour ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

1 hour ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

13 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

13 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

14 hours ago