hanuman-chalisa
ലഖ്‌നൗ: മഹാരാഷ്ട്രയിലെയും കർണാടകയിലെയും ഹിന്ദു സംഘടനകൾ മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ശക്തമായി തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തിന് ഇതുവരെയും മറുപടിയൊന്നും ലഭിക്കാത്തതിനാൽ, നിസ്‌കാര സമയത്ത് വരാണസിയില്‍ വീടിന്റെ ടെറസില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലി ഒരു കൂട്ടം ആളുകൾ. വാരണാസി മണ്ഡലത്തിലെ സങ്കട് മോചന്‍ ക്ഷേത്രത്തിന് സമീപമുള്ള സാകേത് നഗര്‍ കോളനിയിലെ താമസക്കാരനായ സുധീര്‍ സിംഗാണ് ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലിയിരിക്കുന്നത്.
സംഭവം ചൊവ്വാഴ്ചയാണ് നടന്നത്. നാട്ടുകാരായ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു സുധീർ ഹനുമാൻ ചാലിസ ചൊല്ലിയത്. ഇതിന്റെ വീഡിയോ സുധീർ തന്നെ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിൽ അഞ്ച് തവണ വായിക്കാനുള്ള തീരുമാനം തന്റെ സംഘടനയുടെ (മുക്തി ആന്ദോളൻ) യോഗത്തിൽ തീരുമാനമായെന്നും സുധീർ ഫേസ്ബുക്കിലെഴുതി.
‘നേരത്തെ, ഞങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് സംസ്‌കൃത ശ്ലോകങ്ങള്‍ കെട്ടായിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ ഉണരുമ്പോള്‍ ബാങ്ക് കേള്‍ക്കുന്നു. ഇത് കാശിയാണോ കഅബയാണോ, ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ക്ഷേത്രങ്ങളുള്ളിടത്തെല്ലാം ഉച്ചഭാഷിണിയിലൂടെ അഞ്ച് പ്രാവിശം സംസ്‌കൃത ശ്ലോകങ്ങളോ ഹനുമാന്‍ ചാലിസയോ കേൾപ്പിക്കണം. കാശിയുടെ മഹത്വം നിലനിൽക്കണം. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിച്ച് അവയുടെ ഉപയോഗം നിർത്തിയത് ക്ഷേത്രങ്ങളിൽ മാത്രമാണ്. പക്ഷേ, പള്ളികളിൽ ഉച്ചഭാഷിണി ഇപ്പോഴും തുടരുന്നു’, എന്ന് സുധീർ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിലെ മേയർ , ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വി വി രാജേഷ് മേയർ സ്ഥാനത്തേക്കും…
ബംഗ്ലാദേശ് ഇടക്കാല സർക്കാരിൽനിന്ന് ഉപദേശകർ കൂട്ടത്തോടെ രാജിവെക്കുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ്…
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…