Tuesday, May 14, 2024
spot_img

ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചത് ബോംബേറിൽ ?; മൃതദേഹം റോഡില്‍ കിടന്നത് അരമണിക്കൂര്‍; കണ്ണൂരിൽ നടന്ന ആക്രമണത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

കണ്ണൂർ∙ തോട്ടടയിൽ വിവാഹ വീടിനു സമീപം ബോംബ് പൊട്ടി യുവാവ് മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത് ജിഷ്ണുവിനെതിരെ ഭീഷണി മുഴക്കിയാണ് ഒരു സംഘം ആളുകള്‍ വിവാഹവീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. അതിനെത്തുടര്‍ന്നാണ് ഇന്ന് ജിഷ്ണുവിനെതിരെ ആക്രമണുണ്ടായത്.

വിവാഹ സംഘത്തിന്റെ പക്കലുണ്ടായിരുന്ന ബോംബ് (Bomb) പൊട്ടിയതാണോ, ഇവർക്ക് നേരെ ആരെങ്കിലും എറിഞ്ഞതാണോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ സ്ഥലത്തുണ്ടായിരുന്നവർ ബോംബെറിഞ്ഞതായാണ് വ്യക്തമാക്കിയിരിക്കുന്നത്. ബോബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു.

Related Articles

Latest Articles