Tuesday, May 7, 2024
spot_img

ലൗ ജിഹാദ്: പതിനഞ്ചുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമം; പെൺകുട്ടിയുടെ മുറിക്കുള്ളിൽ “അല്ലാഹു അക്ബർ, മാഷാ അള്ളാ” വചനങ്ങൾ, ഫോണിൽ നിസ്‌കാരവും ആചാരങ്ങളും പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്

തിരുവനന്തപുരം: പതിനഞ്ചു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച് മതം മാറ്റാൻ മാറ്റാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ബീമാപള്ളി സ്വദേശിയും ഓൺലൈൻ ഭക്ഷണ വിതരണക്കാരനുമായ അർഷാദി(21)നെ പോലീസ് അറസ്റ്റ് ചെയ്ത് ജൂഡീഷ്യൽ കസ്റ്റഡിയിലാക്കി. ഈ മാസം 6നാണ് തിരുമല സ്വദേശിനിയായ പെൺകുട്ടിയെ മതം മാറ്റാൻ ശ്രമം നടത്തിയത്. അഞ്ച് ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് കുട്ടി പോലീസിന് നൽകിയ വിവരം.

സംഭവം നടക്കുമ്പോൾ അർഷാദിന്റെ ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു എന്നാണ് സൂചന. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി മടങ്ങി വീട്ടിൽ എത്തി. തിങ്കളാഴ്ച ഉച്ചയോടെ അർഷാദിന്റെ അച്ഛനും അമ്മയും ബന്ധുക്കളും പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെയാണ് ലൗ ജിഹാദിന്റെ വിവരങ്ങൾ പുറംലോകമറിയുന്നത്.

സംഭവം ലൗജിഹാദ് ആണെന്ന് ബന്ധുക്കൾ

പെണ്‍കുട്ടിയുടെ മൊബൈലില്‍ നിസ്‌കാരവും ആചാരങ്ങളും പഠിപ്പിക്കാന്‍ പ്രത്യേക ആപ്പുകള്‍ ഉള്ളതായി കുട്ടിയുടെ ബന്ധുക്കൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമം നടത്തിയ തെളിവുകൾ പെൺകുട്ടിയുടെ ഫോണിൽ നിന്നും വീട്ടിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ചു. നിസ്‌കരിക്കാനുള്ളതിനും നിസ്‌കാരത്തിന് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാം എന്നതിനെകുറിച്ചും പഠിപ്പിക്കുന്ന രണ്ട് ആപ്പുകൾ പെൺകുട്ടിയുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. തുടർന്നാണ് സംഭവം ലൗജിഹാദ് ആണെന്ന് ബന്ധുക്കൾക്കും മനസിലായത്. ആറു ദിവസം മൂന്നാറില്‍ കൊണ്ടുപോയി താമസിപ്പിച്ച്‌ പെൺകുട്ടിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ആപ്പുകൾ പെൺകുട്ടിയുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തതു കൂടാതെ, പെൺകുട്ടിയുടെ മുറിക്കുള്ളിൽ “അല്ലാഹു അക്ബർ, മാഷാ അള്ളാ” തുടങ്ങിയ വചനങ്ങളും കണ്ടെത്തി. കൂടാതെ വീടിന്റെ ഗേറ്റിലും ഇവ എഴുതിയിട്ടുണ്ട്. ഇസ്ലാം മതത്തെ കുറിച്ചും നിസ്‌കാര രീതികളെ കുറിച്ചും ഗൂഗിളിൽ നിരവധി വീഡിയോകൾ പരിശോധിച്ചിട്ടുണ്ട്. പെൺകുട്ടി ഇസ്ലാം മതം സംബന്ധിച്ചാണ് സംസാരിക്കുന്നത്. ഇസ്ലാം മത വിശ്വാസത്തിൽ അല്ലാത്തവരെല്ലാം കാഫിറുകളാണെന്ന് പെൺകുട്ടിയെ പഠിപ്പിച്ചിട്ടുണ്ട്. കാഫിറുകൾ ചീത്ത പ്രവൃത്തിയായ ‘ഹറാമി’നായി പണം ചെലവഴിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് 10 പവനോളം പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്തെന്നും അമ്മയുടെ അക്കൗണ്ടിൽ നിന്നും പണം കൈമാറിയിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലാണ് പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. അച്ഛൻ മരിച്ച പെൺകുട്ടിയും ജ്യേഷ്ഠനും മാനസികമായി തളർന്ന അമ്മയുടെ സംരക്ഷണയിലായിരുന്നു. ഇതുമുതലെടുത്തായിരുന്നു യുവാവിന്റെ ഗൂഢനീക്കം. എന്നാൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ സഹോദരൻ പൂജപ്പുര സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ നിരവധി തവണ അർഷാദിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം കൊണ്ടുപോയിട്ടുണ്ട്. എന്നാൽ പെൺകുട്ടിയെ കൊണ്ടുപോകാൻ എത്തിയവർ യഥാർത്ഥ ബന്ധുക്കളാണോ എന്നതിൽ സംശയം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ തിരുമല സ്വദേശികളായ നിരവധി പെൺകുട്ടികളെ വലയിലാക്കാൻ ശ്രമിച്ചെന്നും സൂചനയുണ്ട്.

Related Articles

Latest Articles