സ്വയം തലയിടിച്ച് പരിക്കേൽപ്പിച്ച ലെനിൻ
സുല്‍ത്താന്‍ബത്തേരി : വയനാട് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനില്‍ പീഡന കേസ് പ്രതി സ്റ്റേഷനിലെ അലമാരയുടെ ചില്ലില്‍ പ്രതി സ്വയം തലയിടിച്ച് പരിക്കേൽപ്പിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. മീനങ്ങാടി സ്വദേശി ലെനിനാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ഇന്നുച്ചയോടെ സ്വയം മുറിവേല്‍പ്പിച്ചത്.
മരിക്കാനായാണ് താനിത് ചെയ്തതെന്ന് ഇയാൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി . എം.ഡി.എം.എ. പിടികൂടിയതുമായി ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കാനായി മാദ്ധ്യമ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം അരങ്ങേറിയത്.
അമ്പലവയലിലെ ഒരു റിസോര്‍ട്ടില്‍ നടന്ന ബലാത്സംഗക്കേസിലെ 15-ാം പ്രതിയാണ് ലെനിന്‍. ഇയാള്‍ക്കെതിരേ തമിഴ്‌നാട്ടില്‍ ഇയാളുടെ അന്നത്തെ കാമുകിയുടെ അച്ഛന്‍, അമ്മ, മുത്തശ്ശന്‍ എന്നിവരെ കൊലപ്പെടുത്തിയെന്ന കേസുമുണ്ട്. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് ഇയാളെ ബത്തേരിയില്‍ എത്തിച്ചത്.
അമ്പലവയലിലെ റിസോര്‍ട്ടില്‍ ലെനിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലായിരുന്നു പോലീസ്. മാദ്ധ്യമ പ്രവർത്തകരെ കണ്ടപ്പോള്‍ ലെനിന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയപ്പോഴാണ് അലമാരയുടെ ചില്ലില്‍ സ്വയം തലയിടിപ്പിച്ച് പരിക്കേല്‍പ്പിച്ചത്. തുടർന്ന് ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…