Sunday, December 21, 2025

ഹർഘർ തിരംഗ; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിൽ ത്രിവർണ്ണ ശോഭയിൽ തിളങ്ങി രാമജന്മഭൂമി

അയോധ്യ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗയിൽ പങ്കുചേർന്ന് അയോധ്യയിലെ രാമജന്മഭൂമി. രാമജന്മ ക്ഷേത്രഭൂമിയിൽ ത്രിവർണ്ണ പതാക ഉയർത്തി. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ, പ്രവർത്തകർ, നിർമ്മാണ പ്രവർത്തന തൊഴിലാളികൾ, തുടങ്ങി നിരവധി പേർ ചേർന്നാണ്
‘ഹർ ഘർ തിരംഗയിൽ പങ്കുചേർന്ന് പാതക ഉയർത്തിയത്.

ഇന്നലെയാണ് രാജ്യത്തൊട്ടാകെ വിവിധ ആഘോഷ പരിപാടികൾ നടത്തി ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടക്കുന്ന ഹർ ഘർ തിരംഗക്ക് തുടക്കം കുറിച്ചത്. രാഷ്‌ട്രീയ നേതാക്കൾ രാജ്യത്തുടനീളമുള്ള തിരംഗ റാലികളിൽ പങ്കെടുത്ത് തിരംഗ പ്രചാരണത്തിന് നേതൃത്വം നൽകി.

ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയിലെ വസതിയിൽ പതാക ഉയർത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗളൂരുവിൽ പ്രഭാത ഭേരി യാത്രയിൽ പങ്കെടുത്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും സംസ്ഥാനത്തെ പ്രഭാതഭേരി യാത്രയിൽ പങ്കെടുത്തു.

Related Articles

Latest Articles