India

ആദ്യം റെയിൽവേ ഭൂമിയിൽ മോസ്‌ക് പണിതു; ഹൈക്കോടതി ഇടപെട്ട് പൊളിച്ച് നീക്കിയതോടെ പുറമ്പോക്ക് കയ്യേറി നിർമ്മാണ പ്രവർത്തനം; പ്രതിഷേധത്തെ തുടർന്ന് ലക്‌സാറിലെ അനധികൃത മോസ്‌ക് പൊളിച്ച് ഹരിദ്വാർ ജില്ലാ ഭരണകൂടം

ഹരിദ്വാർ: അനധികൃതമായി പണിതുകൊണ്ടിരിക്കുന്ന മോസ്‌ക് പൊളിച്ച് ജില്ലാ ഭരണകൂടം. ഹരിദ്വാറിലെ ലക്‌സാറിലാണ് വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പുറമ്പോക്ക് ഭൂമിയിൽ നിർമ്മാണത്തിലിരിക്കുന്ന പള്ളി വൻ സുരക്ഷയിൽ പൊളിച്ചു നീക്കിയത്. പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് തഹസിൽദാർ പ്രതാപ് സിംഗ് ചൗഹാൻ അറിയിച്ചു. ഹിന്ദു ജാഗരൺ മഞ്ചിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വലിയ പ്രതിഷേധം അനധികൃത പള്ളി നിർമ്മാണത്തിനെതിരെ നടന്നിരുന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ നിർമ്മാണം അനധികൃതമെന്ന് കണ്ടെത്തിയിരുന്നു.

പരാതി ലഭിച്ചയുടൻ പള്ളി അധികൃതരോട് നിർമ്മാണം നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അതനുസരിക്കാൻ തയ്യാറായിരുന്നില്ല. നിർമ്മാണത്തിന് അനുമതിയുണ്ടെന്ന് പറഞ്ഞ പള്ളിക്കമ്മറ്റിക്ക് പക്ഷെ രേഖകൾ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് വൻ പോലീസ് സുരക്ഷയിൽ മോസ്‌ക് പൊളിക്കുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് പള്ളിക്കമ്മിറ്റി റെയിൽവേ ഭൂമി കയ്യേറി മോസ്‌ക് നിർമ്മിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഇടപെട്ട് അത് പൊളിച്ചു മാറ്റിയിരുന്നു. തുടർന്നാണ് ഇവർ പുറമ്പോക്ക് കയ്യേറി മോസ്‌ക് നിർമ്മിച്ചതെന്ന് ഹിന്ദു സംഘടനകൾ ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് സ്ഥലത്ത് അനധികൃത നിർമ്മാണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

14 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

15 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

19 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago