Saturday, January 3, 2026

ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണം; വാട്ടർ പ്യൂരിഫയർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചു, ഒരാൾ അറസ്റ്റിൽ

ഹരിപ്പാട്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കയറി ആക്രമണം നടത്തിയ ഒരാൾ അറസ്റ്റിൽ. വെള്ളംകുളങ്ങര വാഴപ്പള്ളി വീട്ടിൽ അനു ഐസക്ക് (26) ആണ് പിടിയിലായത്. സംഭവത്തിൽ ഹരിപ്പാട് പോലീസ് കേസെടുത്തിരുന്നു.

തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വച്ച് സംഘർഷമുണ്ടാവുകയും സംഘർഷത്തിൽ അനു ഐസക്ക് ആശുപത്രിയിലെ വാട്ടർ പ്യൂരിഫയർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയുമായിരുന്നു.

ഇതേ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മറ്റുള്ളവർക്കെതിരെ പരാതികൾ ഒന്നുമില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

Related Articles

Latest Articles