തിരുവനതപുരം: പ്രണയം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് നടൻ ഹരീഷ് പേരടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കേരളത്തിൽ അതിക്രമിച്ച് വരുന്ന പ്രണയ കൊലപാതകങ്ങളെക്കുറിച്ച് നടൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്… പ്രണയിക്കാൻ അറിയാത്ത ഒരുത്തൻ കാമുകിയെ വെട്ടികൊല്ലുന്നു… പ്രണയിക്കാൻ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു… പ്രണയം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… പ്രണയം രാഷ്ട്രിയമാണ്… അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവു… പ്രണയമില്ലാത്തവർക്ക് നല്ല അയൽപക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ല…
പ്രണയത്തെ പഠിക്കുമ്പോൾ മാത്രമേ നിങ്ങൾ ആധുനിക മനുഷ്യനാവുന്നുള്ളു… ശാസ്ത്രത്തെ മനസ്സിലാക്കാൻ പോലും പ്രണയം അത്യാവിശ്യമാണ്… ദൈവവും ദൈവവമില്ലായമയും പ്രണയമാണ്… പ്രണയമില്ലാതെ മനുഷ്യൻ എന്ന ജന്തുവിന് ജീവിക്കാൻ പറ്റില്ലാ… പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവൻ, അവൾ പഠിച്ചേ പറ്റു… പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലാ എന്നും അവൻ,അവൾ പഠിച്ചേ മതിയാകു.

