പാലക്കാട് തേങ്കുറിശിയിൽ കൊല്ലപ്പെട്ട അനീഷിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായി അനീഷിന്‍റെ കുടുംബം. സ്ത്രീധനം ചോദിച്ചെന്ന് ആരോപിച്ച് അനീഷിന്‍റെ ഭാര്യ ഹരിതയുടെ കുടുംബം വക്കീൽ നോട്ടീസ് അയച്ചു. ഹരിതയുടെ മുത്തച്ഛനാണ് കൊലപാതകത്തിന്‍റെ സൂത്രധാരൻ. ഹരിതയെ സംരക്ഷിക്കുമെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും അനീഷിന്‍റെ അമ്മ രാധ പറഞ്ഞു.അനീഷിന്‍റെ കൊലപാതകത്തില്‍, ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി പാലക്കാട് ജില്ലാ കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.
അനീഷിന് മുമ്പും ഭീഷണിയുണ്ടായിരുന്നതായി കുടുംബം നേരത്തെ പറഞ്ഞിരുന്നു. ഹരിതയുടെ അമ്മാവൻ വീട്ടിൽ വന്ന് അനീഷിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി ഫോൺ എടുത്ത് കൊണ്ടു പോയി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.. സാമ്പത്തികമായി പിന്നാക്കമായതാണ് കൊലപാതകത്തിന് കാരണമെന്ന് അനീഷിന്‍റെ അച്ഛൻ ആറുമുഖനും സഹോദരൻ അരുണും പറഞ്ഞിരുന്നു. വാൾ ഉപയോഗിച്ചാണ് അനീഷിനെ വെട്ടിയത്. തന്നെയും വെട്ടാൻ ശ്രമിച്ചെന്നും അനീഷിന്‍റെ സഹോദരന്‍ അരുണ്‍ കൂട്ടിച്ചേര്‍ത്തു..
പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ബൈക്കിൽ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു. മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…