ദില്ലി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി . പ്രധാനമന്ത്രി നരേന്ദ്രമോദി ,ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ എന്നിവരുടെ പ്രസംഗങ്ങള്‍ക്കെതിരെ നടപടി കൈക്കൊണ്ടില്ലെന്നും ക്ലീന്‍ ചിറ്റ് നല്‍കിയെന്നും കാട്ടിയാണ് കോണ്‍ഗ്രസ് എം പി സുസ്മിത ദേവ് കോടതിയില്‍ ഹര്‍ജി നല്‍കിയത് .
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം നടപടികളെടുത്തിട്ടുണ്ടെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. നടപടികളില്‍ പരാതിയുണ്ടെങ്കില്‍ മറ്റു അപ്പീല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു.ഇരുവര്‍ക്കും തുടര്‍ച്ചയായി ക്ലീന്‍ചിറ്റ് നല്‍കിയ നടപടി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹര്‍ജി കാലഹരണപ്പെട്ടതായും,നടപടി ക്രമങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധരിപ്പിച്ചിരുന്നതായും സുപ്രീം കോടതി അറിയിച്ചു.

