ഹൈദരാബാദ്: ബജരംഗ്ദൾ നേതാവ് ഹർഷയെ കൊന്നത് (Harsha Murder In Karnataka)കേരളത്തിൽ പരിശീലനം നേടിയ ഭീകരരാണെന്ന് ആരോപണം. സംഭവത്തിൽ കനത്ത പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇസ്ലാമിക ഭീകരസംഘടനകളായ പോപ്പുലർ ഫ്രണ്ടും സിമിയും ആണ് ഇതിനുപിന്നിലെന്നും, .ഇവരുടെ പരിശീലനം കേരളത്തിലാണ്. ഈ സംഘടനകളെ നിരോധിക്കണമെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ സർക്കാരിനോട് ആവശ്യപ്പെട്ടു. വിശ്വഹിന്ദു പരിഷത്തും യുവജനവിഭാഗമായ ബജരംഗ്ദൾ പ്രവർത്തകരും സംയുക്തമായാണ് കർണാടകയ്ക്ക് പിന്നാലെ ഹൈദരാബാദിലും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചത്.
ഹൈന്ദവ നേതൃനിരയിൽ നിൽക്കുന്നവരെ വകവരുത്താൻ വൻ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഹർഷ അതിൽ അവസാന കണ്ണിയാണെന്നും വിഎച്ച്പി നേതാക്കൾ പറഞ്ഞു. കർണ്ണാടകയിലെ ശിവമോഗയിൽ നടന്ന കൊലപാത കത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം വ്യാപിക്കുകയാണ്.
ഹൈദരാബാദിൽ നടന്ന റാലി വിശ്വഹിന്ദു പരിഷത്ത് -ബജരംഗ്ദൾ നേതാവ് മഹേഷ് യാദവാണ് നേതൃത്വം നൽകിയത്. അതേസമയം രാജ്യത്താകമാനം കഴിഞ്ഞ രണ്ടു മാസത്തിനകം 20 ഹൈന്ദവ സംഘടനാ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരു ഹൈന്ദവ പുരോഹിതനും ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇവരെല്ലാം ഇസ്ലാമിക ഭീകരരുടെ കയ്യിലെ ഇരകളാണ്. എല്ലാവരും കേരളത്തിൽ നിന്നാണ് കർണാടകത്തിലേക്ക് എത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു.

